മംഗളൂരു: ധർമസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബർമാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച കേസിൽ ആറു പേർകൂടി അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസുണ്ട്. ധർമസ്ഥല സ്വദേശികളായ പത്മപ്രസാദ് (32), സുഹാസ് (22), ഉജിരെ സ്വദേശി ഖലന്ദർ പുറ്റുമോനു (42), കലെഞ്ഞ സ്വദേശി ചേതൻ (21), ധർമസ്ഥല സ്വദേശി ശശിധർ (30), കൽമാങ്ക സ്വദേശി ഗുരുപ്രസാദ് (19) എന്നിവരാണ് അറസ്റ്റിലായത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിനെത്തുടർന്ന് അവർക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ആറ് പ്രതികളോടും തിങ്കളാഴ്ച ബെൽത്തങ്ങാടി കോടതിയിൽ ഹാജരാകാൻ മജിസ്ട്രേറ്റ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.