നഞ്ചൻഗുഡ് ലേഡീസ് ക്ലബും മലയാളം മിഷൻ മൈസൂർ മേഖലയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: നഞ്ചൻഗുഡ് ലേഡീസ് ക്ലബും മലയാളം മിഷൻ മൈസൂർ മേഖലയും സംയുക്തമായി ‘പൊന്നോണ നിറവ്’ഓണാഘേഷം സംഘടിപ്പിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ നടത്തിയ ആഘോഷത്തിൽ നഞ്ചൻഗുഡിലെ മലയാളം മിഷൻ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും വനിത ക്ലബ് അംഗങ്ങളും പങ്കെടുത്തു. പൂക്കള മത്സരവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. സൂസമ്മ, അജിത, കമലാക്ഷി, പ്രസന്ന, പ്രീജ, അനിത, ഫെമിന, ദീപ റോസമ്മ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.