എസ്.എൻ.ഡി.പി ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷ റാലിയിൽനിന്ന്
ബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ബി.ജി. റോഡ്, ബൊമ്മനഹള്ളി, ചോക്കസാന്ദ്ര, സി.വി. രാമൻ നഗർ, ഈജിപുര, ഇലക്ട്രോണിക് സിറ്റി, ജാലഹള്ളി, ജിഗാനി, കമ്മനഹള്ളി, കെ.ജി.എഫ്, കെ.ആർ. പുരം, കുമാരസ്വാമി ലേഔട്ട്, മഗഡി റോഡ്, എം.എസ് പാളയ, നെലമംഗല, പീനിയ, ആർ.ടി നഗർ എസ്.ജി പാളയ, തമ്മനഹള്ളി വിദ്യാരണ്യപുര എന്നീ ശാഖകളിൽ ജനങ്ങള്‍ മഞ്ഞ വസ്ത്രം ധരിച്ച് ആഘോഷത്തില്‍ പങ്കെടുത്തു. കർണാടക സർക്കാർ സംഘടിപ്പിച്ച ഘോഷയാത്രയിൽ വിവിധ ശാഖകളിൽനിന്നള 500ഓളം ശാഖാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് ആനന്ദൻ, സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, കെ.ആർ. രാജേന്ദ്രൻ എന്നിവരും ശാഖാനേതാക്കളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.