പ്രതീകാത്മക ചിത്രം
ബംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ അധ്യപക ദിനം ആചരിച്ചു. തൊദൽനുടി കന്നട മാസികയുടെ എഡിറ്റർ ഡോ. സുഷമ ശങ്കര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ഗോവിന്ദരാജ് ഉദ്ഘാടനം ചെയ്തു. മാസികയുടെ ഉത്തമ കന്നട അധ്യാപകനുള്ള അവാർഡ് പ്രഫ. ഗോവിന്ദരാജ് ധാർവാഡ് ജില്ലയിലെ ഹേമന്ത് ബടിഗേരക്ക് സമ്മാനിച്ചു.
5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റായ ഡോ. സുഷമശങ്കറിനെ മലബാർ ഗോൾഡ്, വൈറ്റ് ഫീൽഡ് ബ്രാഞ്ച് മാനേജർ ഷമീൽ ആദരിച്ചു. പ്രഫ. രാകേഷ് സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു. അവാർഡ് ജേതാവ് ഹേമന്ത് ബടിഗേര, ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി. ശങ്കർ, മലബാർ ഗോൾഡ് വൈറ്റ് ഫീൽഡ് ബ്രാഞ്ച് മാനേജർ ഷമീൽ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.