'രവീന്ദ്ര സുന്ദരം'; തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും

മാ​ഞ്ച​സ്റ്റ​ർ: ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി മുന്നിൽ കണ്ട ഇന്ത്യയെ ഗംഭീര സെഞ്ച്വറികളുമായി സമനിലയിലേക്ക് കൈപിടിച്ചുയർത്തി രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും.

185 പന്തിൽ നിന്ന് 107 റൺസുമായി ജദേജയും 206 പന്തിൽ നിന്ന് 101 റൺസുമായു സുന്ദറും അഞ്ചാം വിക്കറ്റിൽ കളം നിറഞ്ഞതോടെ കളി സമനിലയിൽ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ 143 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 425 റൺസിൽ നിൽക്കെവെയാണ് ഇരുടീമും സമനില സമ്മതിക്കുന്നത്. സ്കോർ: ഇന്ത്യ 358 & 425/4, ഇംഗ്ലണ്ട് 669.

പ​ര​മ്പ​ര​യി​ലെ ഒ​ന്നും മൂ​ന്നും ടെ​സ്റ്റു​ക​ളി​ൽ ഇം​ഗ്ല​ണ്ടും ര​ണ്ടാ​മ​ത്തെ​തി​ൽ ഇ​ന്ത്യ​യു​മാ​ണ് ജ​യി​ച്ച​ത്. പ​രമ്പ​ര​യി​ൽ 2-1ന് ​മു​ന്നി​ലാ​ണ് ആ​തി​ഥേ​യ​ർ. ഈ ​ക​ളി സ​മ​നി​ല​യി​ലായതോടെ ഇ​ന്ത്യ​ക്ക് അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര നേ​ടാ​നാ​വി​ല്ല. അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ചാ​ൽ പ​ര​മ്പ​ര 2-2ന് ​സ​മ​നി​ല​യി​ൽ പി​ടി​ക്കാം.

അ​ഞ്ചാം ദി​നം 174ന് ​ര​ണ്ട് എ​ന്ന നി​ല​യി​ൽ ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ഓ​പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​ന്റെ വി​ക്ക​റ്റ് ടീം ​സ്കോ​ർ 188ൽ ​നി​​ൽ​ക്കെ ന​ഷ്ട​മാ​യി. 230 പ​ന്തി​ൽ 90 റ​ൺ​സെ​ടു​ത്ത രാ​ഹു​ൽ സെ​ഞ്ച്വ​റി​ക്ക​രി​കി​ൽ വീ​ണു. പേ​സ​റും ഇം​ഗ്ല​ണ്ട് നാ​യ​ക​നു​മാ​യ ബെ​ൻ സ്റ്റോ​ക്സ് താ​ര​ത്തെ വി​ക്ക​റ്റി​ന് മു​ന്നി​ൽ കു​രു​ക്കി. സെ​ഞ്ച്വ​റി തി​ക​ച്ച ഉ​ട​ൻ ഗി​ൽ പു​റ​ത്താ​കു​മ്പോ​ൾ സ്കോ​ർ 222 റ​ൺ​സ്. 1990ൽ ​സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ ശ​ത​കം നേ​ടി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ടെ​സ്റ്റി​ൽ നൂ​റ് ക​ട​ക്കു​ന്ന​ത്. ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ നാ​ലി​ന് 223.

പി​ന്നെ ക​ണ്ട​ത് ​ജ​ദേ​ജ​യു​ടെ​യും സു​ന്ദ​ര​മാ​യ ചെ​റു​ത്തു​നി​ൽ​പ്. 300ഉം ​ക​ട​ത്തി ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ച സ​ഖ്യം ലീ​ഡി​ലു​മെ​ത്തി​ച്ചു. 117 പ​ന്തി​ലാ​യി​രു​ന്നു വാ​ഷി​ങ്ട​ണി​ന്റെ അ​ർ​ധ ശ​ത​കം. ജ​ദേ​ജ 86 പ​ന്തി​ൽ 50ലെ​ത്തി. ചാ​യ സ​മ​യ​ത്ത് സ്കോ​ർ നാ​ലി​ന് 322.

ര​ണ്ടാ​മി​ന്നി​ങ്സി​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ഓ​​വ​​റി​​ൽ​​ത​​ന്നെ സ്കോ​​ർ​​ബോ​​ർ​​ഡ് തു​​റ​​ക്കും​​മു​​മ്പ് ര​​ണ്ട് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യി​രു​ന്നു. ക്രി​സ് വോ​ക്സി​ന്റെ ഓ​വ​റി​ലെ നാ​ലാം പ​ന്തി​ൽ ഓ​​പ​​ണ​​ർ യ​​ശ​​സ്വി ജ​​യ്സ്വാ​​ളി​​നെ ഒ​​ന്നാം സ്ലി​​പ്പി​​ൽ ജോ ​​റൂ​​ട്ട് പി​​ടി​​കൂ​​ടി. മൂ​ന്നാ​മ​നാ​യെ​ത്തി​യ സാ​യ് സു​ദ​ർ​ശ​ന്റെ ബാ​റ്റി​ൽ കൊ​ണ്ട പ​ന്ത് ര​ണ്ടാം സ്ലി​പ്പി​ൽ ഹാ​രി ബ്രൂ​ക്കി​ന്റെ കൈ​യി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ ശ​രി​ക്കും പ​രു​ങ്ങ​ലി​ലാ​യി. തു​​ട​​ർ​​ന്ന് രാ​​ഹു​​ലും ഗി​​ല്ലും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​ണ് അ​വ​സാ​ന ദി​ന​ത്തി​ൽ ​ജ​ദേ​ജ​യും വാ​ഷി​ങ്ട​ൺ സു​ന്ദ​റും തു​ട​ർ​ച്ച​യു​ണ്ടാ​ക്കി​യ​ത്. ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ഇ​ന്ത്യ 358ന് ​പു​റ​ത്താ​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് ജോ ​റൂ​ട്ട്സ്, ബെ​ൻ സ്റ്റോ​ക്സ് എ​ന്നി​വ​രു​ടെ സെ​ഞ്ച​റി മി​ക​വി​ൽ 669 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ നേ​ടി. ജ​യം ഏ​റെ​ക്കു​റെ അ​സാ​ധ്യ​മെ​ന്ന നി​ല​യി​ൽ സ​മ​നി​ല ല​ക്ഷ്യം​വെ​ച്ചാ​ണ് ഇ​ന്ത്യ ബാ​റ്റേ​ന്തി​യ​ത്. 

Tags:    
News Summary - India Pull Off Sensational Draw As Ravindra Jadeja, Washington Sundar Complete Centuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.