കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ടെക് സ്റ്റാര്‍ട്ടപ്പ് എ.ഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്ബാള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് നേരത്തെ ഖത്തര്‍ ബാങ്കും ഫണ്ടിങ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിങ്സ് ഉടമ മുഹമ്മദ് മിയാന്‍ദാദ് വി.പി നിക്ഷേപം നടത്തിയത്. എന്നാല്‍, നിക്ഷേപത്തുക ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.
പുതിയ നിക്ഷേപം യൂറോപ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഫുട്ബാള്‍ രംഗത്തെ യുവപ്രതിഭകളെ കണ്ടെത്താന്‍ സഹായിക്കുന്ന നൂതന പ്ലാറ്റ്ഫോമാണ് എ.ഐ ട്രയല്‍സ്. മലയാളികളായ മുഹമ്മദ് ആസിഫ്, സൊഹേബ് പി.കെ എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍.
യുവ ഫുട്ബാള്‍ താരങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള മൂല്യനിർണയവും അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രതിഭകളെ കണ്ടെത്ത ുന്ന പരമ്പരാഗത രീതികളുടെ പരിമിതികള്‍ മറികടന്ന്, ഡേറ്റയെ അടിസ്ഥാനമാക്കിപ്രകടനം വിലയിരുത്തുന്നതാണ് പ്രവര്‍ത്തന രീതി.
ലോകത്തിന്റെ ഏത് കോണിലുള്ള കളിക്കാര്‍ക്കും അവരുടെ പ്രകടനങ്ങള്‍ വിഡിയോകളായി പ്ലാറ്റ്ഫോമില്‍ അപ് ലോഡ് ചെയ്യാനും, എ.ഐ സഹായത്തോടെ പ്രകടനം സ്വയം വിശകലനം ചെയ്യാനും പ്രഫഷനല്‍ ക്ലബുകളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. മാത്രമല്ല, സ്കൗട്ടുകള്‍ക്കും അക്കാദമികള്‍ക്കും പ്രതിഭകളെ കണ്ടെത്തുന്നതിന് ഡേറ്റാധിഷ്ഠിത ടൂളുകള്‍ പ്രയോജനപ്പെടാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.