ഇ-സിം ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; സുരക്ഷ നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ സിം കാർഡുകളായ ഇ-സിമ്മുകൾ (എംബഡഡ് സിം) ദുരുപയോഗം ചെയ്ത് സൈബർ തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാവുന്നതിനിടെ മുന്നറിയിപ്പുമായി ​ഐ.ടി മന്ത്രാലയം. കഴിഞ്ഞയാഴ്ച സമാനമായ തട്ടിപ്പിനിരയായ മുംബെ സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലുലക്ഷം രൂപ നഷ്ടപ്പെട്ടത് വാർത്തയായിരുന്നു. ഇ-സിം തട്ടിയെടുത്ത് ഒ.ടി.പി (വൺ ടൈം പാസ്‍വേഡ്) കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.

ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈംകോർഡിനേഷൻ സെന്റർ (14 സി) രാജ്യത്തെ പൗരൻമാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

  • മൊബൈൽ സേവന ദാതാവിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ മുഖേനയോ ഇരയെ ബന്ധപ്പെടുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുക. പിന്നാലെ, എസ്.എസം.എസ് വഴിയോ ഇ.മെയിൽ വഴിയോ വ്യാജ ഇ-സിം ആക്ടിവേഷൻ ലിങ്ക് അയക്കും.
  • ഇര ലിങ്കിൽ ക്ളിക്ക് ചെയ്യുന്നതോടെ ഫിസിക്കൽ സിം നിർജ്ജീവമാവും. ഇതോടെ നമ്പർ ഇ-സിം രൂപത്തിൽ തട്ടിപ്പുകാരുടെ കയ്യിലാവും. വിവിധ കോളുകളും എസ്.എം.എസ് സന്ദേശവും ഒ.ടി.പികളും തട്ടിപ്പുകാർക്ക് കൈക്കലാക്കാനാവും.
  • ഒ.ടി.പികൾ കൈക്കലാക്കുന്നതോടെ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതടക്കം ഇടപാടുകൾ നടത്താനും പാസ്​വേഡുകൾ പുനഃസജ്ജമാക്കാനും കഴിയും.
  • നമ്പർ അപഹരിക്കപ്പെട്ടാൽ, യു.പി.​ഐ, എ.ടി.എം സേവനങ്ങൾ പ്രവർത്തനരഹിതമാക്കിയ ഉപയോക്താക്കൾ പോലും സുരക്ഷിതരല്ലെന്ന് സാ​​ങ്കേതിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.


ഇ-സിമ്മിനേക്കാൾ മികച്ചതാണോ ഫിസിക്കൽ സിം?

ഇരുസാ​ങ്കേതിക വിദ്യകളും തമ്മിൽ സുരക്ഷാകാര്യത്തിൽ കാര്യമായ വ്യത്യാസമില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സിം സ്വാപ് അഥവാ സിം തട്ടിയെടുത്ത് നടക്കുന്ന തട്ടിപ്പുകൾ വർഷങ്ങളോളമായി നിലവിലുണ്ട്.

എന്നാൽ, മാറ്റിസ്ഥാപിക്കാൻ എളുപ്പമുള്ളതുകൊണ്ടുതന്നെ ഇ-സിം തട്ടിയെടുക്കാൻ സൈബർ ക്രിമിനലുകൾക്ക് എളുപ്പമാണ്. ഡ്യൂപ്ളിക്കേറ്റ് ലഭിക്കാൻ സേവനദാതാവിന്റെ സ്റ്റോറിൽ നേരിട്ട് ഹാജരാകണമെന്നുള്ളതുകൊണ്ട് തന്നെ ഫിസിക്കൽ സിമ്മുകൾ കൂടുതൽ സു​രക്ഷിതമാണെന്നും അഭിപ്രായമുണ്ട്. 

Tags:    
News Summary - eSIM fraud on the rise; 14C issues warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.