മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം, സന്ദേശങ്ങൾ അയക്കാം; ഡയറക്ട് മെസേജിങ് സേവനവുമായി സ്‌പോട്ടിഫൈ

സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വിഡിയോയോ പങ്കുവെക്കണമെങ്കിൽ മുമ്പ് മറ്റ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെയും ആശ്രയിക്കണമായിരുന്നു. ഇതിനൊരു പരിഹാരവുമായി മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ എത്തിയിരിക്കുകയാണ്. ഇനി സംഗീതം, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ ഷെയർ ചെയ്യാനും മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാനും സാധിക്കും. ഇതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി.

മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും ഇത് വഴി സാധിക്കും. സ്‌പോട്ടിഫൈയിലെ മെസേജസ് ഐക്കണ്‍ ടാപ്പ് ചെയ്ത് പാട്ടുകൾ പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുക്കാം. ഒപ്പം ഒരു കുറിപ്പും വെക്കാം. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ഫീച്ചര്‍ ലഭിക്കും.

ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഈ ഫീച്ചര്‍ ലഭിക്കണം എന്നില്ല. ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് സ്‌പോട്ടിഫൈ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ നൽകിയിരിക്കുന്നത്. കാരണം ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റിടങ്ങളിലേക്കും ഈ ഫീച്ചര്‍ എത്തും. ഇന്ത്യയിലേ മറ്റേതെങ്കിലും വിപണികളിലോ ഈ ഫീച്ചര്‍ എപ്പോള്‍ എത്തുമെന്നും വ്യക്തമല്ല.

Tags:    
News Summary - Spotify launches direct messaging service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.