15 വർഷത്തെ കാത്തിരിപ്പ്, ഐപാഡിനായി ആപ്പ് പുറത്തിറക്കി ഇൻസ്റ്റഗ്രാം

വർഷങ്ങളായുളള ഐപാഡ് ഉപഭോക്താക്കളുടെ ആഗ്രഹം സാക്ഷാത്കരിച്ച് ഇൻസ്റ്റഗ്രാം ഐപാഡ് ഫ്രണ്ട്ലി ഡിസൈനുമായി എത്തുന്നു. ഐപ്പാഡ് സ്ക്രീനുകൾക്ക് അനുയോജ്യമായ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ ഇന്ന് മുതൽ ലഭ്യമാകും. ഐപ്പാഡ് ഉപഭോക്താക്കൾക്ക് ചെറിയ സ്ക്രീനുകളിൽ ഇനി ഇൻസ്റ്റഗ്രാം ഉപയോഗിച്ച് ബുദ്ധിമുട്ടേണ്ടതില്ല.

നേരിട്ട് റീൽസ് ഫീഡിലേക്ക് എത്തുന്ന ആപ് വെർട്ടിക്കൽ വീഡിയോയും വിശാലമായ സ്വൈപ്പിങ് സ്ക്രീനും നൽകുന്നു. ഇൻസ്റ്റഗ്രാമിന്‍റെ രീതിയും ശൈലികളും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഐപാഡ് ആപ് രൂപകൽപന ചെയ്തിട്ടുളളത്.

ഐഫോൺ സ്ക്രീനുകളിൽ എന്ന പോലെ തന്നെ സമാനമാണ് മറ്റ് ഫീച്ചറുകളും. സ്ക്രീനിന്‍റെ മുകൾ ഭാഗത്തായി നിരത്തിവെച്ചിരിക്കുന്ന സ്റ്റോറി ബാർ, അതോടൊപ്പം ഇടതുഭാഗത്തായി സൈഡ് ബാറിൽ നിരത്തിവെച്ചിരിക്കുന്ന ഫോളോവിങ് ഫീഡും മെസേജ് ഓപ്ഷനും എക്സ്പ്ലോറും, സെർച്ച്, നോട്ടിഫിക്കേഷന്‍ ഐകൺസ് കാണാൻ സാധിക്കും.

അൽഗോരിതം വഴി എത്തുന്ന നമ്മൾ ഫോളോ ചെയ്യുന്ന അക്കൗണ്ടിലേതുൾപ്പടെ കണ്ടന്‍റുകളും ഫീഡുകളുമായി 'ഓൾ', മ‍്യൂച്ചൽ ഫ്രണ്ട്സിന്‍റെ ഇടപടലുകൾ പ്രതിഫലിക്കുന്ന 'ഫ്രണ്ട്സ്', 'ലേറ്റസ്റ്റ്' എന്ന പേരിൽ പുതിയ അപ്ഡേറ്റുകൾ കാണിക്കൽ എന്നിങ്ങനെ മൂന്നു തരത്തിലാണ് ഫീഡ് ഒരുക്കിയിട്ടളളത്.

വലിയ കാലിയായ ബോർഡറുകളും തീരെ അനുയോജ‍്യമല്ലാത്ത രൂപവുമായിരുന്നു ഐപാഡിൽ ഇൻസ്റ്റഗ്രാമിന്‍റേത്. ഇനി മുതൽ റീൽസ് കാണുമ്പോൾ മുഴുവന്‍ സ്ക്രീനിനെ അപഹരിക്കാതെ ഒരു ഭാഗത്തേക്ക് മാറി നിൽക്കുന്ന കമന്‍റ് ബോക്സ് ഉപയോഗം കൂടുതൽ സുഖമമാകും. ഇ-മെയിലിനും സ്ലാക്കിനും സമാനമായി ഒരാളുമായി ചാറ്റ് ചെയ്തുകൊണ്ട് ഡി.എം ടാബിൽ മറ്റു ചാറ്റുകൾ തിരയാവുന്നതാണ്.

ഇതോടെ റെട്രൊ പോലുളള തേർഡ് പാർട്ടി ആപ്പുകളുടെ ഐപാഡ് പ്രാതിനിധ‍്യം കുറയാനുളള സാധ്യതയുമുണ്ട്. ഐ.ഒ.എസ് 15.1ന് ശേഷമുളള എല്ലാ മോഡലുകളിലും പുതിയ അനുഭവമൊരുക്കി ഇൻസ്റ്റഗ്രാം ലഭ‍്യമാണ്.

Tags:    
News Summary - Instagram launches app for iPad after 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.