ബംഗളൂരു: ലോകത്തിലാദ്യമായി ഫോർ എൻ.എം മീഡിയ ടെക് ഡൈമൻസിറ്റി 8450 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ഫോൺ എന്ന സവിശേഷതയുമായി റെനോ 14 സീരീസുമായി ഓപോ ഇന്ത്യ. വയർലെസ് ചാർജിങ്, 3.5x ടെലിഫോട്ടോ കാമറ എന്നിവയടക്കം ഏറെ പ്രത്യേകതകളുമായാണ് റെനോ14 സീരീസിന്റെ വരവ്. ബംഗളൂരുവിൽനടന്ന ചടങ്ങിൽ റെനോ 14, റെനോ14 പ്രോ എന്നിവക്കൊപ്പം ഓപോ പാഡ് എസ്ഇയും പുറത്തിറക്കി.
ഓരോ ഫീച്ചറിലും പെർഫോമൻസും പവറും ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് റെനോ14 സീരീസിലൂടെ കംപ്ലീറ്റ് സ്മാർട്ട് ഫോൺ അനുഭവമാണ് ഓപോ വാഗ്ദാനം ചെയ്യുന്നത്. 3.5x ഒപ്റ്റിക്കൽ സൂമിനൊപ്പം 120 x വരെ ഡിജിറ്റൽ സൂം, അഡ്വാൻസ്ഡ് എ.ഐ എഡിറ്റിങ് ടൂൾസ്, വാട്ടർ റെസിസ്റ്റന്റ് ഡ്യൂറബിലിറ്റി തുടങ്ങി പവർഫുൾ ഓൾറൗണ്ടറായാണ് കമ്പനി റെനോ സീരീസിനെ വിശേഷിപ്പിക്കുന്നത്. ആദ്യ സെയിൽസ് പിരീഡിൽ 34,200 മുതലാണ് വില.
എയറോസ്പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമുകളാണ് ഇൗ സീരീസിനുള്ളത്. ഐപി 66, ഐ.പി 68, ഐ.പി 69 സർട്ടിഫിക്കേഷനോടു കൂടിയ കോർനിങ് ഗോറില്ല ഗ്ലാസ് സെവൻ ഐ പൊടിപടലങ്ങളെ തടയാൻ ഫലപ്രദമാണെന്നതും 80 ഡിഗ്രി വരെ ചൂടുവെള്ളത്തിൽനിന്ന് സംരക്ഷണം നൽകുമെന്നതുമാണ് മറ്റു പ്രത്യേകത.
120Hz LTPS AMOLED ഡിസ്‍പ്ലേയാണ് റെനോ 14 പ്രോയിലും റെനോ 14 ലും ഉള്ളത്. സ്ക്രീൻ സൈാകട്ടെ, റെനോ 14 പ്രോയിൽ 6.83 ഇഞ്ചും റെനോ 14 ൽ 6.59 ഇഞ്ചും. ഇതിൽ 1.5 കെ റെസല്യൂഷനും 93 ശതമാനം സ്ക്രീൻ-ബോഡി റേഷ്യോയും ഈ സീരീസ് വാഗ്ദാനം ചെയ്യുന്നു. 7.58 എം.എം സ്ലിം സൈസിൽ പേൾ വൈറ്റ് മോഡലും 7.48 എം.എം സൈസിൽ ടൈറ്റാനിയം ഗ്രേ മോഡലും ഒരുക്കിയ റെനോ 14 പ്രോക്ക് 201 ഗ്രാമാണ് ഭാരം. 7.42 എം.എം ബോഡിയിൽ 187 ഗ്രാം മാത്രം ഭാരമാണ് റെനോ 14 മോഡലിനുള്ളത്. ക്രിയേറ്റർമാർക്കും സഞ്ചാരികൾക്കും ഉപകാരപ്പെടുന്നവിധത്തിൽ അഡ്വാൻസ്ഡ് കാമറ സിസ്റ്റം ഓപോ റെനോ സീരീസിൽ ഒരുക്കുന്നു. 3.5 x ടെലിഫോട്ടോ ലെൻസുമായി 50 എം.പി ഹൈപർടോൺ കാമറ, എ.ഐ പവേഡ് ഹൈബ്രിഡ് സൂമിൽ 120 x വരെ സൂം കപ്പാസിറ്റി തുടങ്ങിയവയും സവിശേഷതകളാണ്. എ.ഐ മൈൻഡ് സ്പേസ്, എ.ഐ എഡിറ്റർ 2.0 തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
Reno 14 Pro 5G യുടെ 12 GB + 256 GB മോഡലിന് 49,999 ഉം 2 GB + 512 GB മോഡലിന് 54,999 ഉം രൂപയാണ് വില. Reno 14 5G യുടെ 8 GB + 256 GB മോഡലിന് 37,999 ഉം 12 GB + 512 GB മോഡലിന് 42,999 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.