ഗൂഗ്ളിന്റെ ഏറ്റവും പുതിയ വിഡിയോ ജനറേഷൻ മോഡലായ ‘Veo3’ കമ്പനിയുടെ എ.ഐ ഇന്റർഫേസായ ജമനൈ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസിന് (API) ഒപ്പം ലഭ്യമാക്കി. നിലവിൽ ഗൂഗ്ൾ എ.ഐ സ്റ്റുഡിയോ വഴിയാണ് വിഡിയോ ജനറേഷൻ സാധ്യമാകുന്നത്. Veo3 യുടെ നിരക്കുകളും ഇതിനൊപ്പം കമ്പനി ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു സെക്കൻഡ് വിഡിയോ, ഓഡിയോ ഔട്ട്പുട്ടിന് 0.75 ഡോളർ അഥവ 65 രൂപയാണ് നിരക്ക്. അതായത്, ഒരു എട്ട് സെക്കൻഡ് വിഡിയോ ഔട്ട്പുട്ട് ചെയ്തെടുക്കണമെങ്കിൽ ഏകദേശം 520 രൂപ ചെലവാക്കണം. ഒരു മിനിറ്റിലേക്ക് നീണ്ടാൽ 3900 രൂപയോളം വേണ്ടിവരും. ഇതിൽ 720p റെസല്യൂഷനിലും 24fps ലും 16:9 ഫോർമാറ്റിലുമായി ഔട്ട്പുട്ട് നൽകാനാകും.
ഇതിനിടെ, ‘Veo 3 Fast’ എന്ന പേരിൽ കൂടുതലും വേഗവും കുറഞ്ഞ നിരക്കുമുള്ള മറ്റൊരു എ.ഐ മോഡൽ കൂടി പുറത്തിറക്കുന്നതായി റിപ്പോർട്ടുണ്ട്. എപ്പോഴാണെന്നത് പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, തങ്ങളുടെ മോഡൽ ഉപയോഗിച്ചുള്ള എ.ഐ വിഡിയോകൾക്ക് ഡിജിറ്റൽ വാട്ടർമാർക് നൽകുമെന്നും ഡീപ് ഫേക്ക് വിഡിയോകൾ വഴിയുള്ള ദുരുപയോഗം തടയാനാണിതെന്നും ഗൂഗ്ൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.