പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാമുകിക്ക് സമ്മാനിച്ച ആഡംബര മോതിരത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയിലാണ് സോഷ്യൽ മീഡിയ. വിവാഹാഭ്യർത്ഥന നടത്തികൊണ്ട് റൊണാൾഡോ തനിക്ക് സമ്മാനിച്ച മോതിരത്തെ കുറിച്ച് കാമുകി ജോർജിന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. മോതിരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ അതിന്റെ വിലയെ കുറിച്ചുള്ള അന്വേഷണത്തിലാണ് നെറ്റിസൺസ്.
അഞ്ച് സെന്റീമീറ്ററിലധികം നീളമുള്ളതാണ് വജ്രമോതിരമെന്നാണ് കണക്കാക്കുന്നത്. വജ്ര മോതിരത്തിന്‍റെ വില ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ ഉണ്ടാകാമെന്ന് പലരും അഭിപ്രായപ്പെടുന്നു. ലോറൽ ഡയമണ്ട്സിലെ ലോറ ടെയ്‌ലർ മോതിരത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം രണ്ട് മില്യൺ യു.എസ് ഡോളറായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു. രണ്ട് വശങ്ങളിലുമുള്ള വജ്രങ്ങൾ ഏകദേശം ഒരു കാരറ്റ് വരുമെന്നാണ് ജ്വല്ലറി വ്യാപാരി കെഗൻ ഫിഷറിന്റെ അഭിപ്രായം. വലിയ കല്ല്, 15 കാരറ്റ് എങ്കിലും ആയിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ പ്രധാന വജ്ര കല്ല് 25 മുതൽ30 കാരറ്റ് വരെയാകാമെന്നാണ് ബ്രയോണി റെയ്മണ്ടിന്റെ അഭിപ്രായം. അതേസമയം റെയർ കാരറ്റ് സി.ഇ.ഒ അജയ് ആനന്ദ് മോതിരത്തിന്റെ മൂല്യം അഞ്ച് മില്യൺ യു.എസ് ഡോളർ വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
2016 മുതൽ റൊണാൾഡോയും ജോർജിനയും പ്രണയത്തിലാണ്. റോഡ്രിഗസ് മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ജോർജിനയെ റൊണാൾഡോ കണ്ടുമുട്ടിയത്. പിന്നീട് പല ചടങ്ങുകളിലും ഇരുവരും ഒുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ റൊണാള്‍ഡോയും ജോർജിനയും വിവാഹിതരാവുന്നത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.