ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ. ഇറാന് സഹായം നൽകുമെന്ന നെതന്യാഹുവിന്റെ പരാമർശത്തിലാണ് മറുപടി. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇറാന് സഹായം നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫലസ്തീന് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രായേലിനെ ഒരിക്കലും വിശ്വസിക്കാനാവില്ല. ഗസ്സക്ക് വെള്ളം കൊടുക്കാത്തവർ ഇറാന് നൽകുമോ. ഒരു മരീചികയെന്നതിനപ്പുറം ഇക്കാര്യത്തിൽ മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ കാബിനറ്റ് യോഗത്തിലായിരുന്നു പെസഷ്‍കിയാന്റെ പരാമർശം.
നിലവിലുള്ള സർക്കാറിൽ നിന്നും ഇറാൻ മോചിതമായാൽ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ അവരെ സഹായിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണം. ജറുസലേം പോസ്റ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച നമ്മുടെ കാൽക്കീഴിൽ വെള്ളമില്ലെന്നും എങ്ങനെ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നും ഇറാൻ പ്രസിഡന്റ് ചോദിച്ചിരുന്നു. കടുത്ത പ്രതിസന്ധിയാണ് ഇറാൻ അഭിമുഖീകരിക്കുന്നതെന്നും പ്രശ്നം പരിഹരിക്കാൻ വിദഗ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആണവ ശാസ്ത്രജ്ഞരെ അതീവ സുരക്ഷയില്‍ രഹസ്യ സങ്കേതത്തിലേക്ക് ഇറാന്‍ മാറ്റിയെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 12 ദിവസം നീണ്ട യുദ്ധത്തിനിടെ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കമെന്നും ഇത്തരത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലെത്തിയവര്‍ ഇറാന്‍റെ ആണവ പ്രൊജക്ടുമായി മുന്നോട്ട് പോകുകയാണെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.