ന്യൂഡൽഹി: ആഗോള തലത്തിൽ മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന ഉയർന്ന പിരിമുറുക്കങ്ങൾക്കൊപ്പം ഇന്ത്യയും പാകിസ്താനും ഇടയിലെ സാഹചര്യങ്ങളും ദിനംപ്രതി തങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ.
"ഓരോ ദിവസവും ഇന്ത്യക്കും പാകിസ്താനും ഇടയിലും കംബോഡിയക്കും തായ്‍ലൻഡിനും ഇടയിലും എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾ നിരീക്ഷിക്കുന്നുണ്ട്." പ്രസ് ഷോയിൽ നടന്ന എൻ.ബി.സിയുടെ ന്യൂസ് മീറ്റിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും മാർക്കോ സംസാരിച്ചു. ഇരു രാഷ്ട്രങ്ങളും പരസ്പരം സമ്മതിക്കാതെ വെടി നിർത്തൽ ഉണ്ടാകില്ലെന്നും റഷ്യ ഇതിന് തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വെടി നിർത്തൽ കരാറിലെത്തുന്നതിനെക്കാൾ ബുദ്ധിമുട്ട് അത് നിലനിർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യക്കും യുക്രെയ്നും ഇടയിൽ ഒരു സ്ഥിരം വെടി നിർത്തലിനു പകരം ഇരുവർക്കുമിടയിൽ സമാധാന അന്തരീക്ഷം കൊണ്ടു വരാനാണ് യു.എസ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്താൻ വിഷയത്തിൽ ഡൊണാൾഡ് ട്രംപ് ഇരുവർക്കുമിടയിൽ ഇടപെട്ട് സമാധാനം പുനഃസ്ഥാപിച്ചുവെന്നാണ് മാർക്കോയുടെ വാദം. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നം പരിഹരിക്കാൻ ഒരു രാഷ്ട്ര തലവൻമാർ ഇടപെട്ടില്ലെന്നാണ് പാർലമെന്‍റിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പ്രധാന മന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.