സ്റ്റൈലൻ ലുക്കിൽ ടെക്നോ പോവ കർവ് 5G

പ്രീമിയം ഡിസൈൻ, മികച്ച ഡിസ്പ്ലേ, മികച്ച പ്രകടനം എന്നിവയാൽ ശ്രദ്ധേയമായ ഒരു ബജറ്റ് സ്മാർട്ട്‌ ഫോണാണ് ടെക്നോ പോവ കർവ് 5G. ദൈർഘ്യമുള്ളതും ഭാരം കുറവുമായ ഡിസൈനും കൂടിയാണിത്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ടെക്നോ പോവ കർവ് 5Gയിൽ IP64-റേറ്റഡ് ബിൽഡ് ഉൾപ്പെട്ടുത്തിണ്ട്.

ഇത് മൊത്തം മൂന്നു നിറങ്ങളിൽ ലഭ്യമാണ്, ഗീക്ക് ബ്ലാക്ക് (Geek Black), മാജിക് സിൽവർ (Magic Silver), നിയോൺ സയാൻ (Neon Cyan). പ്രതേകതയും ആകർഷണവും ഉള്ള നിറ ഓപ്ഷനുകൾ ആണ് ഇവ.

ടെക്നോ പോവ കർവ് 5Gയുടെ ഇന്ത്യയിലെ വില 6GB RAM+128GB സ്റ്റോറേജ് മോഡലിന് 15,999 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ, 8GB RAM+128GB സ്റ്റോറേജ് വേരിയന്‍റിന് ₹16,999 രൂപയുമാണ്. Dimensions: 164.3 x 74.6 x 7.44 മില്ലീമീറ്റർ, Weight: 188.5 ഗ്രാം. Durability: IP64 റേറ്റിങ്ങുമാണ്.

ടെക്നോ പോവ കർവ് 5G ഡിസ്പ്ലേ: അതിശയിപ്പിക്കുന്ന സവിശേഷതകൾ

ഡിസ്പ്ലേ വലുപ്പം -6.78-ഇഞ്ച്, 1,080 x 2,436 പിക്സലുകൾ

ഡിസ്പ്ലേ തരം -AMOLED, 144Hz

ഡിസ്പ്ലേ സംരക്ഷണം -ഗൊറില്ല ഗ്ലാസ് 5.

ടെക്നോ പോവ കർവ് 5Gയുടെ ഏറ്റവും ശക്തമായ ഡിസ്പ്ലേകളിൽ ഒന്നാണ് ഈ ഡിസ്പ്ലേ. 6.78 ഇഞ്ച് ഫുൾ HD+ (1,080x2,436 പിക്സലുകൾ) വളഞ്ഞ AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 1,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 93.8 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Tecno Pova Curve 5G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.