ഗാലക്സി എസ് 25 എഡ്‌ജ് പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം

എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസങ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസിൽ ഐഫോൺ സീരീസിൽ സ്ലിം ഫോൺ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഗാലക്സി എസ് 25 എഡ്‌ജ് വിപണിയിലെത്തിച്ചാണ് സാംസങ് ഞെട്ടിച്ചിരിക്കുന്നത്.

ഒരു ഓൺലൈൻ ഇവന്റിലൂടെ പ്രഖ്യാപിച്ച ഈ പുതിയ ഫോണിന് വെറും 5.8 എംഎം കനമാണുള്ളത്. ഇതോടെ ഇത് പ്രീമിയം ഗാലക്‌സി എസ് സീരീസിന് കീഴിൽ കമ്പനി ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറി. സുരക്ഷക്കായി മുൻവശത്ത് കോർണിങ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉൾപ്പെടുത്തി. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിൻഭാഗത്തുള്ളത്. ഐ.പി 68 റേറ്റിങ്ങിൽ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസും ഉറപ്പാക്കിയിട്ടുണ്ട്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് അമോലെഡ് (AMOLED) ഡിസ്പ്ലേ 120 ഹെർട്സിന്‍റെ റിഫ്രഷ് റേറ്റും നൽകും. ആൻഡ്രോയിഡ് 15ൽ അധിഷ്ഠിതമായ വൺ യു.ഐ 7ലാണ് ഫോണിൻ്റെ പ്രവർത്തനം. ഫൈവ് ജി, ബ്ലൂടൂത്ത് 5.4, എൻ.എഫ്.സി, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോർട്ട് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാങ്ങുവാൻ ഇവിടെ ക്ലിപ്പ് ചെയ്യുക- Click Here To Buy

എസ് 25 ലൈനപ്പിലുടനീളം കാണപ്പെടുന്ന അതേ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്‌സി ചിപ്പാണ് ഈ ഉപകരണത്തിനും കരുത്ത് പകരുന്നത്, കൂടാതെ 6.7 ഇഞ്ച് ഡിസ്‌പ്ലേയും ഇതിലുണ്ട്. ഫ്ലാഗ്ഷിപ്പ് ഗാലക്‌സി എസ് 25 അൾട്രയ്ക്ക് സമാനമായ 200 എംപി പ്രൈമറി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു, പ്രൈമറി സെൻസറിനൊപ്പം ഓട്ടോഫോക്കസിനെ പിന്തുണയ്‌ക്കുന്ന 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്, കൂടാതെ മാക്രോ ഷോട്ടുകൾ പകർത്താനും കഴിയും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ മുൻ ക്യാമറ ലഭ്യമാണ്. കൂടാതെ സാംസങ്ങിന്റെ ഗാലക്‌സി എഐ സവിശേഷതകളുടെ പൂർണ്ണ സ്യൂട്ടും ഇതിൽ ഉൾപ്പെടുന്നു.

12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ഐസിബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

Tags:    
News Summary - Samsung Galaxy s5 edge launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.