ഈ ആഴ്ചയിൽ ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. ഐക്യൂ, റെഡ്മി, ഹോണർ, ലാവ, അങ്ങനെ വ്യത്യസ്ത ബ്രാൻഡുകളുടെ മികച്ച ഫൈവ് ജി ഫോണുകളാണ് ഈ ആഴ്ചയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. നിലവിൽ മോശമല്ലാത്ത ഓഫറിൽ ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കന്നതാണ്.
ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോൺ ബ്രാൻഡാണ് ഐക്യൂ, പ്രത്യേകിച്ചും ഇന്ത്യയിൽ.
ഐക്യൂ ഉപയോഗിച്ചവർക്കെല്ലാം അതിനെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂ. മികച്ച ഉപയോഗം ഉറപ്പുവരുത്തുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് ആരാധകർ ഏറെയാണ്. വർഷം പുറത്തിറങ്ങിയ ഐക്യൂവിന്‍റെ സ്മാർട്ട് ഫോണാണ് ഐക്യൂ z10 5ജി.
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഐക്യൂ Z10 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സാധാരണക്കാർക്ക് ബജറ്റ് വിലയിൽ 5ജി അടക്കം വാഗ്ദാനം ചെയ്ത റെഡ്മി ഫോണുകളുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് റെഡ്മി എ4 5ജി (Redmi A4 5G). 2024 നവംബറിലാണ് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഷവോമി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്.
റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേ, 600 nits വരെ പരമാവധി ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55-അധിഷ്‌ഠിത ക്രിയോ സിപിയു) കരുത്തിനൊപ്പം അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും റെഡ്മി എ4 5ജി വാഗ്ദാനം ചെയ്യുന്നു.
മാന്യമായ പ്രകടനവും ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററിയും മികച്ച ഡിസ്‌പ്ലേയും മികച്ച ക്യാമറ സജ്ജീകരണവുമുള്ള ഒരു നല്ല മിഡ് റേഞ്ച് ഫോൺ തിരയുന്നവർക്ക് അനുയോജ്യമായ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഹോണർ 200 പ്രോ 5ജി. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആകർഷകമായ ട്രിപ്പിൾ ക്യാമറ സംവിധാനം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഹോണർ 200 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2700 × 1224 പിക്സലുകൾ) 1.5K OLED 120Hz കർവ്ഡ് ഡിസ്പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 4,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 735 GPU, 12GB LPDDR5X റാം, 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ൽ ആണ് പ്രവർത്തനം.
എതിരാളികളെ ബഹുദൂരം പിന്നിലാക്കും വിധത്തിൽ മികച്ച ഫീച്ചറുകളുമായി ഇന്ത്യൻ സ്‌മാർട്ട്ഫോൺ ബ്രാൻഡായ ലാവ ലോഞ്ച് ചെയ്‌ത കിടിലൻ സ്‌മാർട്ട് ഫോണാണ് ലാവ അഗ്നി 3 5ജി (Lava Agni 3 5G). ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും റിയർ ക്യാമറ മൊഡ്യൂളിലെ സെക്കൻഡറി ഡിസ് പ്ലേയും ആണ് ഈ ഫോണിനെ മറ്റ് ആൻഡ്രോയിഡ് സ്‌മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ് എന്നതാണ്. അഗ്നി 3 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയൻ്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അടിസ്ഥാന വേരിയൻ്റ് 22,999 രൂപ വിലയിലും എത്തുന്നു. ചാർജറുള്ള 8GB+ 256GB വേരിയന്റിന് 24,999 രൂപയാണ് വില.
മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രോസസർ കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. ഇതിൽ 1.5K റെസല്യൂഷൻ, 10-ബിറ്റ് 120 ഹെർട്സ് റിഫ്രഷ് റേറ്റ്. എച്ച്‌ഡിആർ. വൈഡ് വിൻ എൽ1, ഇൻ-ഡിസ് പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്റ്റിക്റ്റസ് ഫീച്ചറുകളുടെ പിന്തുണയുണ്ട്.
8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, ലാർജ് വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.