5ജി ഫോണുകളിൽ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി ടെക്നോ. വ്യാഴാഴ്ച പുറത്തിറങ്ങിയ ഈ ഫോണിന് വെറും 7.99 എംഎം കനമാണുള്ളത്.
ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. മീഡിയടെക് ഡൈമെൻസിറ്റി 6400 SoC പ്രൊസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോണിന് 6,000 എ.എ.എച്ച് ബാറ്ററിയുണ്ട്. അതുപോലെ 4GB റാമും 128GB സ്റ്റോറേജ്. കൂടാതെ, 50 മെഗാപിക്സലിന്‍റെ AIയിൽ പ്രവർത്തിക്കുന്ന പ്രൈമറി റിയർ ക്യാമറയും എല്ലാ (Ella) എ.ഐ വോയിസ് അസിസ്റ്റന്‍റ്, നോ നെറ്റ്‌വർക്ക് കമ്യൂണിക്കേഷൻ കണക്റ്റിവിറ്റിയും ലഭ്യമാണ്. ഇങ്ക് ബ്ലാക്ക്, സ്കൈ ബ്ലൂ, ടർക്കോയിസ് ഗ്രീൻ എന്നീ നിറങ്ങളിലാണുള്ളത്.
ടെക്നോ സ്പാർക്ക് ഗോ 5ജിക്ക് 6.76 ഇഞ്ച് എച്ച.ഡി+ (720x1,600 പിക്സൽസ്) എൽ.സി.ഡി സ്ക്രീനും 120Hz റിഫ്രഷ് റേറ്റും നൽകും. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS ലാണ് പ്രവർത്തിക്കുന്നത്. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, ബംഗ്ല എന്നീ ഭാഷ (Ella) AI അസിസ്റ്റന്‍റ് ഇതിനുണ്ട്. എ.ഐ റൈറ്റിങ് അസിസ്റ്റന്‍റ്, ഗൂഗിളിന്‍റെ സർക്കിൾ ടു സെർച്ച് ടൂൾ തുടങ്ങിയ എ.ഐ ഫീച്ചറുകളും ഈ ഫോണിലുണ്ട്. ടെക്നോ സ്പാർക്ക് ഗോ 5ജിയിൽ എ.ഐ പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും എൽ.ഇ.ഡി ഫ്ലാഷ് യൂനിറ്റുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സലിന്‍റെ മുൻ ക്യാമറ സെൻസറുണ്ട്. റിയർ ക്യാമറയിൽ 2K വീഡിയോ 30fpsൽ റെക്കോർഡ് ചെയ്യാം. 4x4 MIMO സാങ്കേതികവിദ്യയുള്ള ആദ്യത്തെ ഫോണും കൂടിയാണ് ടെക്നോ സ്പാർക്ക് ഗോ 5ജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.