വാളൂർ പാടത്തെ ചേന കൃഷി
മാള: ഓണ വിപണി ലക്ഷ്യമിട്ട ചേന കൃഷിയിൽ വിജയം വരിച്ച് കർഷകൻ. കൂഴുർ പഞ്ചായത്ത് കുണ്ടൂർ യോഹന്നാനാണ് ചേനകൃഷിയിൽ വിജയം കണ്ടത്. കാടുകുറ്റി പഞ്ചായത്ത് വാർഡ് 13 ചെറുവാളൂർ പാടത്ത് പാട്ടത്തിനെടുത്ത പാടശേഖരത്തിലാണ് യോഹന്നാൻ ചേന കൃഷി നടത്തിയത്. മഴ ആവശ്യത്തിലധികമാണ് ലഭിച്ചത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം പരിശ്രമം നടത്തി.
കണ്ണിലെണ്ണ ഒഴിച്ച കാത്തിരിപ്പിന് വിരാമം കുറിച്ച് ഈ മാസാവസാനം വിളവെടുപ്പിന് തുടക്കമിട്ടു. അഞ്ചു മുതൽ ആറും ഒമ്പതും മാസം വരെയാണ് ചേനയുടെ വളർച്ച കാലാവധി.
വിപണിയിൽ കിലോക്ക് 50 മുതൽ 60 വരെ നിലവിൽ വിലയുണ്ട്. നാലു മുതൽ ഒമ്പത് കിലോ വരെ ഒന്നിന് ഭാരം ഉണ്ടാകും. ചേന ഒന്ന് വാങ്ങാൻ 300 രൂപയെങ്കിലും കരുതേണ്ടിവരും. എന്നാൽ കച്ചവടക്കാർ കിലോ ഒന്നിന് 28 രൂപ നിരക്കിലാണ് മൊത്തവിലക്ക് എടുക്കുന്നത്.
ജില്ലയിൽനിന്ന് മൊത്തമായി ഇവ എടുക്കാൻ ആളെത്തിയിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടക്കാർ ആവശ്യകാർക്ക് ചേന എത്തിച്ചുനൽകും. ഓണം വിപണി വിളവെടുപ്പിലാണിവർ. ആദ്യ വിളവെടുപ്പ് 800 കിലോ ചൊവ്വാഴ്ച നടത്തി. വരും ദിവസങ്ങളിൽ വാളൂർ പാടത്തെ മുഴുവൻ ചേനയും വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.