പ്രതീകാത്മക ചിത്രം

പ്രകൃതി​ക്ഷോഭം: വിള ഇൻഷുറൻസ്​ പദ്ധതിയെ ആശ്രയിച്ച് കൂടുതൽ കർഷകർ

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ വി​ള ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ നാ​ലു​ വ​ർ​ഷ​ത്തി​നി​ടെ ക്ലെ​യി​മി​നാ​യി ല​ഭി​ച്ച​ത്​​ 53,091 അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ​നി​ന്ന്​ പ​രി​ഗ​ണി​ച്ച​ത്​ 47,437 എ​ണ്ണ​മാ​ണ്. പ്ര​കൃ​തി​​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഇ​ത്ത​രം ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​ക​ളോ​ട്​ സ​ഹ​ക​രി​ക്കു​ന്ന​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2024-25ൽ 15,108 ​ക്ലെ​യിം അ​പേ​ക്ഷ​ക​ളി​ൽ 12,478 എ​ണ്ണം തീ​ർ​പ്പാ​ക്കി​യെ​ന്ന്​ കൃ​ഷി​വ​കു​പ്പ്​ പ​റ​യു​ന്നു. 2630 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ളി​ലു​ണ്ട്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം കൂ​ടു​ത​ൽ അ​പേ​ക്ഷ വ​ന്ന​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നാ​ണ്. 3515 ക്ലെ​യിം അ​പേ​ക്ഷ​ക​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ തീ​ർ​പ്പാ​ക്കി​യ​ത്​ 2925 എ​ണ്ണ​മാ​ണ്. തൃ​ശൂ​ർ ജി​ല്ല​യി​ൽ 2467 ​അ​പേ​ക്ഷ​ക​ളി​ൽ 2116ഉം ​പാ​ല​ക്കാ​ട്ട്​ 1579 ​അ​പേ​ക്ഷ​ക​ളി​ൽ 1215 എ​ണ്ണ​വും​ തീ​ർ​പ്പാ​ക്കി​യ​താ​യി കൃ​ഷി​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു. കു​റ​വ്​ ക്ലെ​യിം അ​പേ​ക്ഷ​ക​ൾ വ​ന്ന​ത്​ കാ​സ​ർ​കോ​ട്ടു​നി​ന്നാ​ണ്​- 130 എ​ണ്ണം. ഇ​തി​ൽ 109 എ​ണ്ണ​മാ​ണ്​ തീ​ർ​പ്പാ​ക്കി​യ​ത്.

2023-24ൽ 12,177 ​അ​പേ​ക്ഷ​ക​ളി​ൽ 11,259 എ​ണ്ണം തീ​ർ​പ്പാ​ക്കി. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ളെ​ത്തി​യ​ത്​ 2022-23 സാ​മ്പ​ത്തി​ക​വ​ർ​ഷ​മാ​യി​രു​ന്നു. ആ ​വ​ർ​ഷം 17,172 ​ക്ലെ​യിം അ​പേ​ക്ഷ​ക​ളി​ൽ 15,506 എ​ണ്ണ​മാ​ണ്​ തീ​ർ​പ്പാ​ക്കി​യ​ത്. 2021-22 സാ​മ്പ​ത്തി​ക​വ​ർ​ഷം 8634 അ​പേ​ക്ഷ​ക​ളി​ൽ 8194 എ​ണ്ണ​വും തീ​ർ​പ്പാ​ക്കി.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി സം​സ്ഥാ​ന​ത്ത്​ വി​ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സ​ജീ​വ​മാ​ണ്. ഓ​രോ സീ​സ​ണി​ലും ഒ​രു ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തെ​ന്നാ​ണ്​ ക​ണ​ക്ക്. കേ​ര​ള​ത്തി​ൽ പ്ര​ധാ​ന​മാ​യും നെ​ൽ​കൃ​ഷി​ക്കും മ​ര​ച്ചീ​നി, വാ​ഴ, പ​ച്ച​ക്ക​റി മു​ത​ലാ​യ 30ഓ​ളം വി​ള​ക​ൾ​ക്കു​മാ​ണ് പ​രി​ര​ക്ഷ​യു​ള്ള​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം​കൊ​ണ്ടു​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​താ​ണ്​ പ​ദ്ധ​തി.

Tags:    
News Summary - Natural disasters: More farmers rely on crop insurance scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.