മീനങ്ങാടി പഞ്ചായത്തിനും താനാളൂർ കൃഷിഭവനും സംസ്ഥാന കർഷക അവാർഡ്​

തിരുവനന്തപുരം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തത്തിനുള്ള സി. അച്യുതമേനോൻ അവാർഡിന്​ (പത്തുലക്ഷം രൂപ) വയനാട്​ മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ അവാർഡിന്​ (അഞ്ചു ലക്ഷം) മലപ്പുറം താനാളൂർ കൃഷിഭവനും അർഹമായി.

കെ. വിശ്വനാഥൻ നെൽക്കതിർ അവാർഡ്​​ (മൂന്നുലക്ഷം) പാലക്കാട്​ തുമ്പിടി കരിപ്പായി പാടശേഖര നെല്ലുത്​പാദക സമിതിക്കാണ്​. ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള അവാർഡ്​ പാലക്കാട്​ അഗളി അബ്ബണ്ണൂർ ഊരും (മൂന്നുലക്ഷം), തൃശൂർ ചാലക്കുടി അടിച്ചിൽത്തൊടി ഉന്നതിയും (രണ്ടു ലക്ഷം) നേടി. കൃഷി മന്ത്രി പി. പ്രസാദാണ്​ അവാർഡുകൾ​ പ്രഖ്യാപിച്ചത്​.

ആഗസ്റ്റ്​ 17ന്​ രാവിലെ 11ന്​ തൃശൂർ തേക്കിൻകാട്​ മൈതാനിയിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. കൃഷിവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്​, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും വാർത്തസമ്മേ​ളനത്തിൽ പ​ങ്കെടുത്തു.

മറ്റ്​ അവാഡുകർ -ജേതാക്കൾ -സമ്മാനത്തുക എന്നക്രമത്തിൽ:

  • സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്​: പാലക്കാട്​ നല്ലേപ്പിളി അല്ലക്കുഴ ഹൗസിൽ സി.ജെ. സ്കറിയ പിള്ള -രണ്ടു ലക്ഷം.
  • കേര കേസരി: പാലക്കാട്​ മീനാക്ഷിപുരം മൂലത്തറ നല്ലൂർക്കളം എൻ. മഹേഷ്​ കുമാർ -രണ്ടുലക്ഷം.
  • പൈതൃക കൃഷി: വയനാട്​ തിരുനെല്ലി ജാലിയോടി ചിത്തിര ജെ.എൽ.ജിയിലെ അടുമാരി -രണ്ടുലക്ഷം.
  • ​ജൈവ കർഷകൻ: എറണാകുളം എടത്തല മെഴുക്കാട്ടിൽ റംലത്ത്​ അൽഹാദ്​ -ഒരു ലക്ഷം.
  • യുവകർഷകൻ: എറണാകുളം ഇലഞ്ഞി പെരുമ്പടവം വെളിയത്തുമാലിൽ മോനു വർഗീസ്​ മാമൻ -ഒരുലക്ഷം.
  • ഹരിത മിത്ര: പാലക്കാട്​ എലവഞ്ചേരി കൊളുമ്പ്​ പുത്തൻവീട്ടിൽ ആർ. ശിവദാസൻ -ഒരു ലക്ഷം.
  • ഹൈ​ടെക്​ കർഷകൻ: തിരുവനന്തപുരം കുളത്തൂർ പ്ലാമൂട്ടുകട അത്​മഥ വണ്ടാഴംവിള ബി.സി. സിസിൽ ചന്ദ്രൻ -ഒരു ലക്ഷം.
  • കർഷക ​ജ്യോതി: തൃശൂർ ​വെള്ളാങ്ങല്ലൂർ നടുവത്ര വീട്ടിൽ എൻ.എസ്​. മിഥുൻ -ഒരു ലക്ഷം.
  • തേനീച്ച കർഷകൻ: മലപ്പുറം എടപ്പറ്റ പാതിരിക്കോട്​ തെങ്ങുംതൊടിയിൽ ടി.എ. ഉമറലി ശിഹാബ്​ -ഒരു ലക്ഷം.
  • കർഷക തിലകം (വനിത): ആലപ്പുഴ ഹരിപ്പാട്​ ഠാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി. വാണി -ഒരു ലക്ഷം.
  • ശ്രമശക്​തി: ആലപ്പുഴ ചേർത്തല സൗത്ത്​ കല്ലുവീട്ടിൽ കെ.പി. പ്രശാന്ത്​ -ഒരു ലക്ഷം.
  • കാർഷിക മേഖലയിലെ നൂതന ആശയം: എറണാകുളം കോതമംഗലം ഗാന്ധി നഗർ പീച്ചനാട്ട്​ ​​ജോസഫ്​ പീച്ചനാട്ട്​ -ഒരുലക്ഷം.
  • കർഷക ഭാരതി (അച്ചടി മാധ്യമം): ഇടുക്കി തൊടുപുഴ കോലാനി ഓവൂർ ആർ. സാംബൻ (ജനയുഗം ഇടുക്കി ബ്യൂറോ ചീഫ്​), കോഴിക്കോട്​ മടവൂർ മുടയാനി ഡോ. എം. മുഹമ്മദ്​ ആസിഫ്​ (മൃഗ സംരക്ഷണ വകുപ്പ്​ വെറ്ററിനറി സർജർ) -25,000.
  • കർഷക ഭാരതി (ദംശ്യ മാധ്യമം): കോട്ടയം കുറിച്ചി വെട്ടിക്കാട്​ കുറിച്ചി രാജശേഖൻ (തിരുവനന്തപുരം ദൂരദർശൻ) -50,000.
  • കർഷക ഭാരതി (നവ മാധ്യമം): ഇടുക്കി കട്ടപ്പന പാറക്കടവ്​ പാണ്ടിയാംമാക്കൽ അനു ദേവസ്യ (മാതൃഭൂമി ഓൺലൈൻ) -50,000.
  • കർഷക ഭാരതി (ശ്രവ്യ മാധ്യമം): ആലപ്പുഴ മാവേലിക്കര തഴക്കര പോത്തന്നൂർ കൃഷ്ണകൃപയിൽ മുരളീധരൻ തഴക്കര -50,000.
  • കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ട്രാൻസ്​ ജൻഡർ: ആലപ്പുഴ കൃഷ്ണപുരം ഞക്കനാൽ കൈമൂട്ടിൽ കിഴക്കതിൽ വിനോദിനി -50,000.
  • ക്ഷോണി സംരക്ഷണ അവാർഡ്​: കോഴിക്കോട്​ തിരുവമ്പാടി പുരയിടത്തിൽ പി.ജെ. തോമസ്​ -50,000.
  • മികച്ച കൂൺ കർഷകൻ: കണ്ണൂർ ചാവശ്ശേരി പുന്നാട്​ രമ്യ നിവാസിൽ എൻ.വി. രാുഹൽ (മൺസൂൺ മഷ്​റൂംസ്​) -50,000.
  • ചക്ക സംരക്ഷണം: പത്തനംതിട്ട ഏഴംകുളം പുതുമല ഒലിവ്​ വില്ലയിൽ വൈ. തങ്കച്ചൻ -50,000.
  • കൃഷിക്കൂട്ടം: മലപ്പുറം ​പൂക്കോട്ടൂർ വള്ളുവമ്പ്രം വെള്ളൂർ പച്ചക്കറി കൃഷിക്കൂട്ടം, പാലക്കാട്​ വല്ലപ്പുഴ കാർഷിക കർമ്മസേന, തിരുവനന്തപുരം കടകംപള്ളി ഈസി. ആൻറ്​ ഫ്രഷ്​ കൃഷിക്കൂട്ടം -മൂവർക്കും 50,000 വീതം.
  • കർഷക വിദ്യാർഥി (സ്കൂൾ, പ്ലസ്​ടു, കോളജ്​): ആലപ്പുഴ തണ്ണീർമുക്കം കൊക്കോതമംഗലം തെക്കുതറ എസ്​. പാർവതി, മലപ്പുറം മൂത്തേടം നമ്പൂരിപ്പെട്ടി പാറയിൽ പി.എസ്​. സ്​റ്റെയിൻ, ​​കൊല്ലം വെളിയം പുത്തൻവീട്​ വടക്കേക്കര വിഷ്ണു സഞ്ജയ്​ -മൂവർക്കും 25,000 വീതം.
  • വിദ്യാഭ്യാസ സ്ഥാപനം: കണ്ണൂർ പയ്യന്നൂർ സെന്‍റ്​ മേരീസ്​ യു.പി സ്കൂൾ -50,000, മലപ്പുറം പുളിക്കൽ എ.എം.എം.എൽ.പി സ്കൂൾ -25,000.
  • സ്​പെഷ്യൽ സ്കൂൾ: വയനാട്​ എടവക തോണിച്ചാൽ എമ്മാവൂസ്​ വില്ല റസിഡൻഷ്യൽ സ്കൂൾ -50,000, പാലക്കാട്​ മണ്ണാർക്കാട്​ പെരിമ്പടാരി സെന്‍റ്​ ഡെമനിക്​ സ്​പെഷ്യൽ സ്കൂൾ -25,000.
  • പച്ചക്കറി ക്ലസ്റ്റർ: ആലപ്പുഴ താമരക്കുളം ചത്തിയറ എ ഗ്രേഡ്​ പച്ചക്കറി ക്ലസ്റ്റർ -50,000.
  • പോഷക തോട്ടം: തിരുവനന്തപുരം മണക്കാട്​ ശ്രീനഗർ ശ്യാമള നിവാസിൽ എൻ. ഹരികേശൻ നായർ -50,000
  • പ്രത്യേക പദ്ധതി മികവോടെ നടപ്പാക്കിയ കൃഷിഭവൻ: കണ്ണൂർ മാങ്ങാട്ടിടം കൃഷിഭവൻ -ഒരു ലക്ഷം.
  • ഭിന്നശേഷി കർഷകൻ: പത്തനംതിട്ട ​വെച്ചൂച്ചിറ അരീപ്പറമ്പിൽ വർഗീസ്​ തോമസ് -50,000
  • കാർഷിക മേഖലയിലെ കയറ്റുമതി: കണ്ണൂർ ചെറുകുന്ന്​ മലബാർ ​കൈപ്പാട്​ ഫർമർ പ്രൊഡ്യൂസർ കമ്പനി.
  • പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘം: മലപ്പുറം ചുങ്കത്തറ സർവീസ്​ സഹകരണ ബാങ്ക്​.
  • എഫ്​.പി.ഒ​/എഫ്​.പി.സി: എറണാകുളം കീരംപാറ തട്ടേക്കാട്​ അഗ്രോ ഫാർമേഴ്​സ്​ പ്രൊഡ്യൂസേഴ്​സ്​ ലിമിറ്റഡ്​.
  • എം.എസ്.​ സ്വാമിനാഥൻ അവാർഡ്​ (കാർഷിക ഗവേഷണത്തിന്​): തൃശൂർ കാർഷിക സർവകലാശാല കൊക്കോ ​ഗവേഷണ കേന്ദ്രം പ്രഫസർ ഡോ. ജെ.എസ്​. മിനിമോൾ.
  • റെസിഡന്‍റ്​സ്​ അസോസിയേഷൻ: കണ്ണൂർ പുഴാതി ഇടച്ചേരി റസിഡന്‍റ്​സ്​ അസോസിയേഷൻ.
  • പൊതുമേഖല സ്ഥാപനം: തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിൽ, ​കൊല്ലം നീണ്ടകര ഹാർബർ എൻജിനീയറിങ്​ അസി. എൻജിനീയർ ഓഫിസ്​, കോട്ടയം വൈക്കം സർക്കാർ അതിഥി മന്ദിരം.
  • സ്വകാര്യ സ്ഥാപനം: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ്​ കോളജ്​.
  • കൃഷി അസി. ഡയറക്ടർ: തൃശൂർ വെള്ളാങ്ങല്ലൂരിലെ എ.കെ. സ്മിത, മലപ്പുറം പെരുമ്പടപ്പിലെ എം.വി. വിനയൻ, ആലപ്പുഴ കായംകുളത്തെ പി. സുമറാണി.
  • ഫാം ഓഫിസർ: കസർക്കോട്​ കാറഡുക്ക ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡ്​ കൃഷി ഓഫിസർ എൻ. സൂരജ്​, തിരുവനന്തപുരം പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടം സൂപ്രണ്ട്​ ആർ.എസ്​. റീജ, കോഴിക്കോട്​ പേരാമ്പ്ര സ്​റ്റേറ്റ്​ സീഫ്​ ഫാം സീനിയർ കൃഷി ഓഫിസർ പി. പ്രകാശ്​.
  • കൃഷി ഓഫിസർ: പാലക്കാട്​ വല്ലപ്പുഴയിലെ യു.വി. ദീപ, ഇടുക്കി ഉപ്പുതറയിലെ ധന്യ ജോൺസൺ, വയനാട്​ മീനങ്ങാടിയിലെ ജ്യോത സി. ജോർജ്​.
  • കൃഷി അസിസ്റ്റന്‍റ്​: കോഴിക്കോട്​ പേരാ​മ്പ്രയിലെ ഡോ. ആർ. അഹൽജിത്ത്​, മലപ്പുറം വാഴയൂരിലെ കെ.കെ. ജാഫർ, കണ്ണൂർ ചെറുപുഴയിലെ എം.​കെ. സുരേശൻ.
  • കൃഷി ജോയിന്‍റ്​ ഡയറ്​കടർ: കോഴിക്കോട്​ പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി.പി. അബ്​ദുൽ മജീദ്​.
  • കൃഷി ഡെപ്യൂട്ടി ഡയറക്ടർ: മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീലേഖ.
  • കൃഷി എൻജിനീയർ: വയനാട്​ കൃഷി അസി. എൻജിനീയർ പി.ഡി. രാജേഷ്​.
  • കർഷക സ്റ്റാർട്ടപ്പ്​: എറണാകുളം കളമശ്ശേരി ഫ്യൂസ്​ലേജ്​ ഇന്നൊവേഷൻ പ്രൈവറ്റ്​ ലിമിറ്റഡ്​.

Tags:    
News Summary - State Farm Award for Meenangadi Panchayat and Thanalur Krishi Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.