papa
പാരിസ്: ഇത് ലക്കി ഭാസ്കറിന്റെ കഥയല്ല; ലക്കി ലാർസന്റെ നൂറ്റാണ്ടു നീണ്ട ജീവിത കഥയാണ്. രണ്ടാം ലോക മഹായുദ്ധത്തിലെ നിർണായകമായ ഡി-ഡേ എന്നറിയപ്പെടുന്ന സഖ്യസേനയുടെ അധിനിവേശത്തിന്റെ ഭാഗഭാക്കായ ലേകത്തവശേഷിക്കുന്ന അപൂർവം വ്യക്തികളിലൊരാളാണ് കഴിഞ്ഞ ദിവസം 102ാം വയസ്സിൽ നിര്യാതനായ ടിക്ടോക് താരം കുടിയായ, എല്ലാവരും സ്നേഹത്തോടെ ‘പപ്പാ ജേക്’ എന്നു വിളിക്കുന്ന ജേക് ലാർസൺ.
രണ്ടാം ലോക മഹായുദ്ധത്തിലെ നിർണായകമായ മുന്നേറ്റങ്ങളിലൊന്നായിരുന്നു 1944 ലെ ഫ്രാൻസിലെ നോർമാണ്ടിയിലേക്കുള്ള സഖ്യ കക്ഷികളുടെ കടന്നുകയറ്റം. ലോകത്ത് നടന്നിട്ടുള്ള കടൽമാർഗമുള്ള ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ യുദ്ധത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടതാണ് പപ്പാ ജേക്കിനെ പ്രശ്തനാക്കിയത്.
ടിക് ടോക്കിലൂടെ സരസമായി തന്റെ യുദ്ധകഥകൾ പറഞ്ഞ പപ്പക്ക് യുവാക്കളും മുതിർന്നവരുമായി ലോകമെങ്ങും ആരാധകരുണ്ടായി. 212 ലക്ഷത്തോളം ഫോളവേഴ്സുള്ള ഈ ടിക്ടോക് താരം ഒരു ലജന്റഡറിയായാണ് സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് താനെന്നും അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു.
കാലിഫോർണിയയിൽ ജീവിച്ച ലാർസന്റെ നിര്യാണവാർത്ത നിമിഷങ്ങൾക്കകം ടിക് ടോക്കിൽ പറന്നു.‘നോർമാണ്ടി നഗരം ഇന്നും സഖ്യസേനയുടെ വിജയത്തിൽ നന്ദിയുള്ളവരാണ്. കാരണം അതോടെയായിരുന്നു ഹിറ്റ്ലറുടെ പതനത്തിന് തുടക്കമായതും രണ്ടാം ലേകമഹായുദ്ധം അവസാനിക്കാൻ കാരണമായതും. അതിനാൽ തന്നെ നോർമാണ്ടിയിൽ നിന്ന് പപ്പാ ജേക്കിനായി അനുശോചന പ്രവാഹമായിരുന്നു.
1922 ഡിസംബർ 20ന് മിനെസോട്ടയിൽ ജനിച്ച ലാർസൺ 1938 ൽ നാഷണൽ ഗാർഡിൽ സൈനികനായി ചേരുമ്പോൾ പതിനഞ്ചു വയസ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. 1942 ൽ വടക്കൻ അയർലന്റിലേക്ക് പറന്നു. അവിടെ ഓപറേഷൻസ് സർജന്റായി. തുടർന്ന് 1944 ൽ നേർമാണ്ടി തീരത്തേക്ക് മുന്നേറ്റം നടത്തിയ 1,60,000 സഖ്യസേനയുടെ ഭാഗമായി.
ഒമാഹാ ബീച്ചിൽ എത്തുമ്പോൾ മെഷീൻ ഗണ്ണിൽ നിന്നുള്ള തീയുണ്ടകൾ പാറി വരികയാണ്. അതിൽ നിന്ന് അൽഭുതകരമായണ് രഷപ്പെട്ടത്. ജർമൻ വെടിയുണ്ടകൾ സൈനികരെ നിരനിരയായി കൊന്നൊടുക്കുകയായിരുന്നു. അതിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്’- ഒമാഹാ ബീച്ചിലെ നിരനിരയായ അമേരിക്കൻ സെമിത്തേരിയിൽ നിന്ന് ഒരിക്കൽ അദ്ദേഹം ഇത് അസോസിയേറ്റ് പ്രസിനോട് പറഞ്ഞിരുന്നു. ‘ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു അവിടെ. ഇന്നും ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ അവസരമൊരുക്കിയത് ഇവരുടെ ജീവത്യാഗമാണ്’- അദ്ദേഹം അന്ന് പറഞ്ഞു.
തുടർന്നും യുദ്ധം തുടർന്ന അദ്ദേഹം ബെൽജിയത്തിലെ ഒരു മാസം നീണ്ടുനിന്ന ബാറ്റിൽ ഓഫ് ബൾജിന്റെ ഭാഗമായിരുന്നു പിന്നീട്. ആ യുദ്ധത്തിൽ പങ്കെടുത്തതിന് ജേക് ലാർസന് ഫ്രഞ്ച് ലീജയൻ ഓഫ് അവാർഡും ബ്രോൺസ് സ്റ്റാറും ലഭിച്ചിരുന്നു. പിന്നീട് പലവട്ടം ഡി-ഡേ ആഘോഷങ്ങൾക്കായി അദ്ദേഹം നോർമാണ്ടിയിൽ പോയിട്ടുണ്ട്. എപ്പോഴും അവിടെ അദ്ദേഹത്തിന് ഉഷ്മളമായ വരിവേൽപ്പായിരുന്നു കിട്ടിയത്.
തന്റെ യുദ്ധകഥകളും ജീവിതവും രസകരമായി അവതരിപ്പിച്ചാണ് ലാർസൺ ലക്ഷക്കണക്കിന് ആരാധകരെ നേടിയത്. ‘ലാർസൺ ഒരു ഒറ്റപ്പെട്ട സാക്ഷിയും ഓർമകളുടെ സൂക്ഷിപ്പുകാരനുമായിരുന്നു’-നേർമാണ്ടിയിലെ ഓവർലോഡ് മ്യൂസിയം അനുശോചനക്കുറിപ്പിൽകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.