aircraft

ബംഗ്ലാദേശ് എയർഫോഴ്സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരി​​ക്ക്

ധാക്ക: ബംഗ്ലാദേശ് എയർഫോഴ്സ് വിമാനം കോളജിന് മുകളിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരി​​ക്കേറ്റു. ധാക്കയിലെ ഉട്ടാറ ഏരിയയിലെ സ്കൂളും കോളജും പ്രവർത്തിക്കുന്നയിട​ത്തേക്കാണ് എയർഫോഴ്സി​ന്റെ ട്രെയിനിങ് വിമാനം തകർന്നു വീണത്.

ചൈനീസ് ഫൈറ്റർ ജെറ്റി​ന്റെ ഏറ്റവും ആധുനിക വിമാനമാണ് തകർന്നത്. ഫ്ലൈറ്റ് ലഫ്റ്റനന്റ് താക്കിർ ഇസ്‍ലാമായിരുന്നു വിമാനത്തി​ന്റെ പൈലറ്റ് എന്ന് ജമ്മു ടി.വി ചാനൽ റി​പ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി നാട്ടുകാർക്ക് പരിക്കേറ്റതായി കരുതുന്നു. നിരവധി ഫയർ ആന്റ് റെസ്ക്യൂ സംഘങ്ങൾ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

എഫ്-7 ബി.ജി.ഐ (701) എന്ന വിമാനം ചൈന 2022ൽ ബംഗ്ലാദേശിന് നൽകിയതാണെന്ന് റിപ്പോർട്ടുണ്ട്. 36 വിമാനങ്ങളാണ് അന്ന് ചൈന നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.