കാളികാവ്: കർഷകർക്ക് ആശ്വാസമായി റബർ വിലയിൽ മുന്നേറ്റം. കഴിഞ്ഞ വർഷം ഈ സമയത്ത് 100 - 110 രൂപയായിരുന്ന വില ഇപ്പോൾ കിലോഗ്രാമിന് 210 രൂപ വരെയായി. ഒട്ടുപാലിന് 150 - 160 രൂപയും വിലയുണ്ട്. കംബോഡിയയുമായി യുദ്ധം രൂക്ഷമായതിനാൽ തായ്ലന്‍ഡിൽനിന്ന് വരവ് നിലച്ചതോടെ ഇറക്കുമതി കുറഞ്ഞതാണ് അനുഗ്രഹമായത്. ഇറക്കുമതി കുറഞ്ഞത് ടയര്‍ കമ്പനികളെ ബാധിക്കുമെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമാണ്.
ആഭ്യന്തരവില പിടിച്ചുനിര്‍ത്താന്‍ പലപ്പോഴും ഇറക്കുമതിയെയാണ് ടയര്‍ കമ്പനികള്‍ ആശ്രയിച്ചിരുന്നത്. തായ്ലന്ഡില് ഉത്പാദനം കുറയുന്നതോടെ ഇത് സാധ്യമാകാതെ വരും. അതേസമയം, ഇടതടവില്ലാതെയുള്ള മഴ കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ റബർ വെട്ടാൻ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ്.
കഴിഞ്ഞ് മേയിൽ വെട്ട് ആരംഭിക്കേണ്ടതായിരുന്നു. മഴ കാരണം തുടങ്ങിയില്ല. മലയോര ഗ്രാമങ്ങളിൽ വന്യമൃഗശല്യം ഏറിയതും കർഷകർക്ക് കടുത്ത ഭീഷണിയാണ്. പല തോട്ടങ്ങളിലും ഭാഗികമായി മാത്രമാണ് ഉൽപാദനം നടക്കുന്നത്. ടാപ്പിങ്ങില്ലാത്തതിനാൽ തൊഴിലാളികൾ മറ്റ് പണികൾക്ക് പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.