മുംബൈ: യു.എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ബുധനാഴ്ച രൂപയുടെ മൂല്യം ഒറ്റയടിക്ക് 89 പൈസയാണ് ഇടിഞ്ഞത്. മൂന്നു വർഷത്തിനിടയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്ര വലിയ ഇടിവുണ്ടാകുന്നത്. ഒരു ഡോളറിന് 87.80 രൂപ എന്നതാണ് പുതിയ മൂല്യം. മാർച്ചിനു ശേഷം ഇതാദ്യമായാണ് ഡോളറിന് 87 രൂപക്ക് മുകളിൽ നൽകേണ്ടിവരുന്നത്.
ഇന്ത്യൻ ഉൽപന്നങ്ങൾ 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇന്ത്യൻ കറൻസിക്ക് തിരിച്ചടിയായത്. ഇന്ത്യ-യു.എസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും അസംസ്കൃത എണ്ണ വില വർധിച്ചതും ഇടിവിന് ആക്കംകൂട്ടി.
ഇറക്കുമതിക്കാരിൽനിന്നുള്ള ഡോളറിന്റെ ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപക്ക് തിരിച്ചടിയായെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. വിദേശ നാണയ വിപണിയിൽ ഡോളറിനെതിരെ 87.10ൽ ആരംഭിച്ച രൂപ 87.43ലെത്തിയ ശേഷം പിന്നീട് 87.80ലേക്ക് മൂക്കുകുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.