മധ്യവർഗത്തിന് 10 ലക്ഷത്തിന്റെ കാർ വേണോ? ഐഫോണിന് പകരം മ്യൂച്ചൽഫണ്ട് ആ​യാൽ ഗുണങ്ങളിതാണ്

ന്യൂഡൽഹി: ഇന്ത്യൻ മധ്യവർഗം വായ്പകണിയിൽ കുടുങ്ങുന്നതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ച് ഡാറ്റശാസ്ത്രജ്ഞൻ മോനിഷ് ഗോസാർ. ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെയാണ് ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ഇരയല്ല അതിലേക്ക് എടുത്തുചാടുകയാണ് മധ്യവർഗം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചത്.

മധ്യവർഗക്കാരനായ വ തന്റെ സുഹൃത്ത് 10 ലക്ഷത്തിന്റെ കാറാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന് മൂന്ന് ലക്ഷത്തിന്റെ യൂസ്ഡ് കാർ ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലതെന്നാണ് തന്റെ അഭിപ്രായം. എന്നാൽ, താൻ കഠിനമായി ജോലി ചെയ്യുന്നതിനാൽ വിലകൂടിയ കാർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് സുഹൃത്ത് പറഞ്ഞത്.

വിപണിയുടെ തന്ത്രങ്ങളിൽ വീണ് ഇത്തരത്തിൽ ഉൽപന്നങ്ങൾ വാങ്ങുന്നവരെ കണ്ടാണ് ബാങ്കുകൾ വായ്പകെണിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം ഇരട്ടിയായി 2.92 ലക്ഷം കോടതിയിലെത്തി. വ്യക്തയിഗത വായ്പയിൽ 75 ശതമാനം വർധനയാണ് ഉണ്ടായത്. ആരും ആരെയും നിർബന്ധിച്ച് വായ്പയെടുപ്പിക്കുന്നില്ല. അവർ തന്നെ ആ കെണിയിലേക്ക് ചാടുകയാണെന്നും ഗോസാർ പറഞ്ഞു.

ദീർഘകാലത്തേക്ക് പണം സമ്പാദിക്കുന്നതിന് പകരം ഹ്രസ്വകാല ആഡംബരത്തിനാണ് ഇന്ത്യൻ മിഡിൽ ക്ലാസിന് താൽപര്യം. ഐഫോണിനേക്കാളും എന്തുകാണ്ടും നല്ലത് ഒരു എസ്.ഐ.പി തുടങ്ങുകയെന്നതാണ്. ഒരു ആഡംബര ഡിന്നറിന് പകരം ആ പണം നിക്ഷേപിച്ചാൽ അത്രയും ഗുണമുണ്ടാകും.

എ.സി കാറും അതിലെ ആഡംബര ലെതർ സീറ്റുകളും ബ്രാൻഡ് ലോഗോയുമെല്ലാം ആവശ്യമല്ല, ആഗ്രഹങ്ങളാണെന്നും ഗോസാർ പറഞ്ഞു. 36 ശതമാനം ക്രെഡിറ്റ് കാർഡ് പലിശയേക്കാൾ എന്തുകൊണ്ടും നല്ലത് മ്യൂച്ചൽഫണ്ടിലെ 12 ശതമാനം റിട്ടേണാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 10 lakh car’: Data scientist calls out middle class for financial choices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.