സാമ്പത്തിക മേഖലയിൽ പ്രഖ്യാപിച്ച പുതിയ സുപ്രധാന മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ നിലവിൽവരും. പാൻ കാർഡിന് നിർബന്ധിത ആധാർമുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾവരെ ഉൾപ്പെടുന്നവയാണ് മാറ്റങ്ങൾ.
പുതിയ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധം. നേരത്തേ ഇതിന് സാധുവായ തിരിച്ചറിയൽ രേഖയും ജനനസർട്ടിഫിക്കറ്റും മതിയായിരുന്നു.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടി. നേരത്തേ ഇത് ജൂലൈ 31ന് അവസാനിക്കേണ്ടതായിരുന്നു.
ജൂലൈ 15 മുതൽ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായുള്ള മിനിമം എമൗണ്ട് ഡ്യൂ കണക്കാക്കുന്നത് പരിഷ്കരിക്കും. എസ്.ബി.ഐ കാർഡ് കോംപ്ലിമെന്ററി എയർ ആക്സിഡന്റ് ഇൻഷുറൻസ് നിർത്തലാക്കും.
എലൈറ്റ്, പൾസ്, മൈൽസ് എലൈറ്റ് കാർഡുകൾക്കുള്ള കോടി രൂപയുടെ കവറേജും പ്രൈം, മൈൽസ് പ്രൈം കാർഡുകൾക്കുള്ള 50 ലക്ഷം രൂപയുടെ കവറേജും ഒഴിവാക്കും.
മറ്റ് ബാങ്കുകൾക്ക് പിറകെ ആക്സിസ് ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും എ.ടി.എം ചാർജ് വർധിപ്പിച്ചു. പ്രതിമാസം സൗജന്യ പരിധിക്ക് പുറത്തുള്ള ഓരോ എ.ടി.എം ഇടപാടിനുമുള്ള നിരക്ക് 21 രൂപയിൽനിന്ന് 23 രൂപയായാണ് ആക്സിസ് ബാങ്ക് വർധിപ്പിച്ചത്.
ജൂലൈ ഒന്നുമുതൽ നിശ്ചിത ഡിജിറ്റൽ ഇടപാടുകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് സേവന ഫീസ് ഈടാക്കും. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽനിന്ന് താഴെ പറയുന്ന ഇടപാടുകൾക്ക് 1% ഫീസാണ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.