വായ്പാ പലിശ നിരക്ക് കുറച്ച് എസ്.ബി.ഐ; നിലവിലെ വായ്പക്കാർക്കും പുതിയവർക്കും ഗുണകരം

ന്യൂഡൽഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതി​ന്‍റെ ചുവടുപിടിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു. 7.75 ശതമാനമെന്ന പുതിയ വായ്പാ നിരക്ക് ജൂൺ 15ന് പ്രാബല്യത്തിൽ വരും. നിലവിലുള്ളവർക്കും പുതിയ വായ്പക്കാർക്കും നിരക്ക് കുറച്ചതി​ന്‍റെ പ്രയോജനം ലഭിക്കും.

മൂന്ന് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തി​ന്‍റെ പലിശനിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയതായും എസ്.ബി.ഐ അറിയിച്ചു. ഇതോടെ, 1-2 വർഷ കാലയളവിലെ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 6.50 ശതമാനമാകും.

രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തി​ന്‍റെ പലി​ശ 6.70 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായും കുറച്ചു. മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ പലിശ ലഭിക്കും.

ജൂൺ ആറിനാണ് ആർ‌.ബി‌.ഐ പലിശ നിരക്ക് അര ശതമാനം കുറച്ചത്. ഇതിന് പിന്നാലെ വിവിധ ബാങ്കുകൾ വായ്പാ പലിശ നിരക്ക് കുറക്കാൻ തയാറായി.

Tags:    
News Summary - SBI reduces loan interest rates; beneficial for existing borrowers and new ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.