തേഞ്ഞിപ്പലം: ദേശീയ പണിമുടക്കിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും പണിമുടക്കിനെ തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂനിയനുകൾ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെ കേന്ദ്ര ട്രേഡ് യൂനിയനുകൾ സംയുക്തമായാണ് സമരമുഖത്തുള്ളത്.
തൊഴിലാളികളും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലുള്ളവരും പങ്കെടുക്കുന്നുണ്ട്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പത്രം, പാൽവിതരണം തുടങ്ങിയ അവശ്യസർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.