യു.ജി.സി ​നെറ്റ് 2025 പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) 2025 ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതൽ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വർഷം. ഇത് കണക്കിലെടുത്താൽ ഈ വർഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം ​പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികൾക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാൻ സാധിക്കും. പരീക്ഷ എഴുതിയവർക്ക് ugcnet.nta.ac.in ​എന്ന വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം​?

സൈറ്റിൽ കയറി യു.ജി.സി നെറ്റ് റിസൽറ്റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിൻ വിവരങ്ങൾ നൽകുക. അപ്പോൾ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. പിന്നീട് മാർക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് എടുക്കാം.

Tags:    
News Summary - UGC NET June 2025 Result soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.