ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) 2025 ജൂണിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവർക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാവുന്നതാണ്. ജെ.ആര്‍.എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പി.എച്ച്.ഡി പ്രവേശനത്തിനായി 54,885 പേരും, പി.എച്ച്.ഡിക്ക് മാത്രമായി 1,28,179 പേരും യോഗ്യത നേടി.
ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക. സൈറ്റിൽ യു.ജി.സി നെറ്റ് റിസൽറ്റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിൻ വിവരങ്ങൾ നൽകിയാൽ ഫലം കാണാൻ സാധിക്കും. പിന്നീട് മാർക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
10,19,751 വിദ്യാഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിൽ 7,52,007 ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.