രചയിതാവ് വിമീഷ് മണിയൂർ, സംവിധായകൻ ജോൺ ടി വേക്കൻ, അഭിനേത്രി ശാന്തി എം എസ്
തിരുവനന്തപുരം: സത്വ ക്രിയേഷൻസ് കൾച്ചറൽ പ്ലാറ്റ്‌ഫോമിന്റെ സ്ത്രീ ഏകപാത്ര നാടകരചനാ പുരസ്ക്കാരത്തിന് അർഹമായ 'പ്രതിമുഖി' അരങ്ങിലേക്ക്. പ്രമുഖ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി. വേക്കനാണ് നാടകം സംവിധാനം ചെയ്യുന്നത്.
1960-80 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ജി ശങ്കരപ്പിള്ള, ഭരത് ഗോപി, കരമന ജനാർദ്ദനൻനായർ തുടങ്ങിയവരോടൊപ്പം നാടകപ്രവർത്തകൻ, ചിത്രകാരൻ, ശില്പി, അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു എസ്. സുകുമാരൻനായർ.
അദ്ദേഹത്തിന്റെ പേരിലുള്ള സ്ത്രീ ഏകപാത്ര നാടകരചനാ പുരസ്ക്കാരമാണ് പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ബാലസാഹിത്യകാരനും പ്രഭാഷകനുമായ വിമീഷ് മണിയൂർ രചിച്ച പ്രതിമുഖി എന്ന നാടകത്തിന് ലഭിച്ചത് .
നിർമ്മാതാവ് ദിവ്യശ്രീ എസ് എസ്
അവാർഡ് പരിഗണനക്കായി ലഭിച്ച മുപ്പത്തെട്ട് നാടകങ്ങളിൽനിന്നാണ് പ്രതിമുഖി അവാർഡിനർഹമായത്. കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകൾ നേരിടുന്ന വളരെ ഗൗരവമുള്ള ഒരു വിഷയമാണ് പ്രതിമുഖി നാടകത്തിന്‍റേത്. ഈ നാടകത്തിന്‍റെ നിർമാണ നിർവ്വഹണത്തിലൂടെ ദിവ്യശ്രീ എന്ന യുവതി നാടകനിർമാതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആഗസ്റ്റ് 28ന് തിരുവനന്തപുരത്ത് പ്രതിമുഖിയുടെ പരിശീലനക്കളരി ആരംഭിക്കും.
2010ൽ വൈക്കം തിരുനാൾ നാടകവേദിക്കു വേണ്ടി ജോൺ ടി വേക്കൻ സംവിധാനം ചെയ്ത 'നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത്...?' എന്ന ഏകപാത്ര നാടകം പ്രമേയം, രചന, ആവിഷ്ക്കാരം, അവതരണം തുടങ്ങിയവയെ സംബന്ധിച്ച് ആസ്വാദകരും വിമർശകരും ചർച്ച ചെയ്യുകയും മാധ്യമങ്ങൾ മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.