ദുബൈ : കുട്ടികളിൽ വായനയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബൈ സമ്മർ, യു.എ.ഇ കമ്മ്യൂണിറ്റി വർഷാചരണ പരിപാടികളുടെ ഭാഗമായാണ് നാല് ദിവസം നീണ്ടുനിന്ന ഈ പരിപാടി സംഘടിപ്പിച്ചത്. ജി.ഡി.ആർ.എഫ്.എ ദുബൈയിലെ എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ്സ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത് പരിപാടി ഉദ്ഘാടനം ചെയ്തു. സംവേദനാത്മക പ്രവർത്തനങ്ങളും പ്രത്യേക പുസ്തകമേളയും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
പ്രമുഖ അറബ് എഴുത്തുകാരും ചിന്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായിരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഗാഫ് പബ്ലിക്കേഷൻസ്, കലിമത്ത്, അൽ ഹുധുദ്, സിദ്ര തുടങ്ങിയ പ്രമുഖ ഇമാറാത്തി, ഗൾഫ് പ്രസാധകർ പുസ്തകമേളയിൽ പങ്കെടുത്തു. അറിവിനെ ഒരു ജീവിതരീതിയാക്കി മാറ്റുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
photo: GDRFA
cap:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.