​'എന്റെ വോട്ട് സാന്ദ്രാ തോമസിന്'; പിന്തുണയുമായി കെ. ആർ. മീര

കൊച്ചി: നിർമാതാവും നടിയുമായ സാ​ന്ദ്രാ തോമസിനെ പിന്തുണച്ച് എഴുത്തുകാരി കെ.ആർ. മീര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ആർ. മീര പിന്തുണ അറിയിച്ചത്. മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാന്ദ്രാ തോമസ് പ്രതിഷേധത്തിന്റെ ഭാഗമായി പർദ ധരിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. അതിന്റെ ചിത്രമടക്കം പങ്കുവെച്ചായിരുന്നു കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ എന്റെ വോട്ട് സാന്ദ്ര തോമസിന് എന്നാണ് മീര കുറിച്ചത്. കെ.ആർ. മീരയുടെ പോസ്റ്റ് സാന്ദ്ര തോമസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ആഗസ്റ്റ് 14നാണ് നിർമാതാക്കളുടെ സംഘടനയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആഗസ്റ്റ് രണ്ടാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

നിലവിലെ ഭരണസമിതിയില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള നിയമ നടപടിക്ക് പിന്നാലെയാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞു. സംഘടനക്കുള്ളിൽ ഒരു കുത്തക ഉണ്ടെന്നും അതിന് എതിരെയാണ് തന്‍റെ മത്സരമെന്നും സാന്ദ്ര പറ‍യുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടക്കമുള്ളവർക്കെതിരെ സാന്ദ്ര ആരോപണം ഉന്നയിച്ചിരുന്നു.

സം​ഘ​ട​ന​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അം​ഗ​ങ്ങ​ളെ മോ​ശ​ക്കാ​രാ​ക്കി​യെ​ന്നും ആരോപിച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്ന്​ സാ​ന്ദ്ര തോ​മ​സി​നെ പു​റ​ത്താ​ക്കിയിരുന്നു. അ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യായിരുന്നു ന​ട​പ​ടി. സം​ഘ​ട​ന​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി അ​വ​ഹേ​ളി​ച്ച​തി​ൽ​ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക്ക്​ സാ​​ന്ദ്ര പ​രാ​തി ന​ൽ​കി​യി​രു​ന്നു. സി​നി​മ​യു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ച്ചു​​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​. നി​ർ​മാ​ണ മേ​ഖ​ല സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നും സം​ഘ​ട​ന​യി​ൽ പ​വ​ര്‍ ഗ്രൂ​പ് ശ​ക്ത​മാ​ണെ​ന്നു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സാ​ന്ദ്ര ആ​രോ​പി​ക്കു​ന്നു. സാ​ന്ദ്ര​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.


Full View

Tags:    
News Summary - KR Meera supports Sandra Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.