Photo Courtesy: https://foodtrails25.com

ബിഗ് ബിയുടെ ഇഷ്ടവിഭവം നോർത്ത് ഇന്ത്യൻ മാത്രമല്ല...‍?

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം അമിതാബ് ബച്ചനും ഇഷ്ടവിഭവമുണ്ട്. മധുരപ്രിയനായ ബിഗ് ബിക്ക് സാധാരണ നോർത്ത് ഇന്ത്യൻ ഭക്ഷണമാണ് പ്രിയം. പാർട്ടികളിൽ അദ്ദേഹം പാസ്ത സൂപ്പ്, സാലഡ് ഇവയാണ് കൂടുതലും കഴിക്കുന്നത്. സൂപ്പിൽ ഇഷ്​ടം ക്രീം ഓഫ്‌ കോൺ സൂപ്പ് വിത്ത്​ മഷ്റൂം ആണ്. ബച്ചന്‍റെ ഇഷ്​ട സൂപ്പ് തയാറാക്കുന്ന വിധം.

സൂപ്പിന്‍റെ ചേരുവകൾ:

  • അമേരിക്കൻ സ്വീറ്റ് കോൺ - 2 കപ്പ്​
  • പാൽ - 1 1/2 കപ്പ്​
  • വെള്ളം - 1 1/2 കപ്പ്​
  • വെളുത്തുള്ളി ചെറുതായി മുറിച്ചത് - 1 ടീസ്പൂൺ
  • ചെറുതായി മുറിച്ച ഉള്ളി (Spring onion) -2 ടേബിൾ സ്പൂൺ
  • ചെറുതായി മുറിച്ച കാരറ്റ് - 4 ടേബിൾ സ്​പൂൺ
  • ചെറുതായി മുറിച്ച ബീൻസ് - 2 ടേബിൾ സ്പൂൺ
  • ചെറുതായി മുറിച്ച സെലറി - 1 ടേബിൾ സ്പൂൺ
  • ചെറുതായി മുറിച്ച മഷ്റൂം - 4 ടേബിൾ സ്പൂൺ
  • ചെറുതായി മുറിച്ച കാപ്സിക്കം -2 ടേബിൾ സ്പൂൺ
  • ബട്ടർ -1 ടേബിൾ സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്​
  • ഗാർണിഷിന് ചെറുതായി മുറിച്ച സെലറി അല്ലെങ്കിൽ സ്പ്രിങ് ഒനിയൻ ഗ്രീൻസ്.

തയാറാക്കുന്ന വിധം:

കോൺ വേവിച്ചെടുക്കുക. തണുത്ത ശേഷം പാലൊഴിച്ചു ബ്ലെൻഡറിൽ അരച്ചെടുക്കുക. പാൻ ചൂടാവുമ്പോൾ ബട്ടർ ചേർക്കുക. ഇതിലേക്ക് വെളുത്തുള്ളി ഇട്ടു വഴറ്റുക.

ചെറുതായി മുറിച്ചു വെച്ച എല്ലാ പച്ചക്കറികളും ചേർക്കുക. ഇത് ഏഴ്​ മുതൽ എട്ട്​ മിനിറ്റ്​ വരെ ചെറിയ തീയിൽ വഴറ്റുക. ഇതിലേക്ക് മുറിച്ചുവെച്ച സെലറി ചേർക്കുക. അതിലേക്ക് അരച്ചു ​െവച്ചിരിക്കുന്ന കോൺ ചേർക്കുക.

ഒമ്പത്​ മിനിറ്റോളം വേവിച്ച ശേഷം 1/2 കപ്പ് പാലും 1 1/2 കപ്പ് വെള്ളവും ചേർത്ത് ഉപ്പിട്ട് ചൂടാവുമ്പോൾ ഇറക്കി കുരുമുളക് ചതച്ചു ചേർക്കുക. ഒരു ബൗളിലേക്ക് മാറ്റി ഗാർനിഷ് ചെയ്യുക. കുറച്ചു ഫ്രഷ് ക്രീം ചേർത്താൽ സൂപ്പ് റെഡി.

Tags:    
News Summary - Big B's favorite cuisine is not just North Indian...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.