അബൂദബി: ലിവ ഈത്തപ്പഴം വിളവെടുപ്പിന്റെ ഉത്സവത്തിന് ജൂലൈ 14ന് തുടക്കം. വിവിധ വിനോദ, പൈതൃക പ്രവർത്തനങ്ങളോടെ ഈ മാസം 27 വരെയാണ് അൽ ദഫ്റ മേഖലയിലെ ലിവ നഗരത്തിൽ ഈത്തപ്പഴ ഉത്സവം നടക്കുക. അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ 21ാമത് പതിപ്പാണിത്.
യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്കാരിക, കാർഷിക ഉത്സവങ്ങളിലൊന്നായാണ് ലിവ ഈത്തപ്പഴ ഉത്സവം കണക്കാക്കപ്പെടുന്നത്. ഈ വർഷത്തെ പതിപ്പിൽ 24 മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ദബ്ബാസ്, ഖലാസ്, ഫർദ്, ഖനൈസി, ഷിഷി, സമിൽ, അൽ ദഫ്റ ആൻഡ് ലിവ ഡേറ്റ്സ് കോംപറ്റീഷൻ, അൽ ഐൻ ഫർദ് ആൻഡ് ഖലാസ മത്സരം എന്നിവ ഇതിൽ ഉൾപ്പെടും.
വിവിധ പ്രാദേശിക, മിശ്രിത ഇനങ്ങളായ നാരങ്ങകൾ, മാമ്പഴങ്ങൾ, ചുവപ്പ്, മഞ്ഞ അത്തിപ്പഴങ്ങൾ എന്നിവയ്ക്കായി ഏഴ് പഴ മത്സരങ്ങളും ലോക്കൽ ഫ്രൂട്ട്സ് ബാസ്കറ്റ് മത്സരവും ഇതിൽ ഉൾപ്പെടുന്നു.
അതോടൊപ്പം വിവിധ പ്രാദേശിക പഴങ്ങളും മേളയിൽ പ്രദർശിപ്പിക്കും. പടിഞ്ഞാറൻ, കിഴക്കൻ മഹാദിർ (കാർഷിക ഫാമുകൾ), അൽ ദഫ്റ നഗരങ്ങളിലായി മൂന്ന് മോഡൽ ഫാം മത്സരങ്ങൾ, ഏറ്റവും മനോഹരമായ ഈത്തപ്പനത്തണ്ടുകൾക്കുള്ള കൊട്ട, ഈത്തപ്പനത്തടികളിൽ നിന്നുള്ള കലാസൃഷ്ടികൾ എന്നിവയ്ക്കുള്ള മത്സരങ്ങളും ഫെസ്റ്റിവലിൽ നടത്തും.
സാമൂഹിക വാർഷത്തിന്റെ ഭാഗമായി സാമൂഹികമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.