കർശനമായി ഡയറ്റ് പാലിക്കുന്ന ആളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഡയറ്റ് മെനുവിലെ ഫുഡ് മാത്രമാണ് അദ്ദേഹം കഴിക്കുന്നത്. അതനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനാണ് നിർദേശം ലഭിക്കുക.
കോഹ്ലിയുടെ ഇഷ്ട പ്രാതൽ എഗ്ഗ് വൈറ്റ് ഓംലെറ്റ് വിത്ത് സ്പിനാച്ച് ആൻഡ് സ്മോക്കഡ് സാൽമൺ. ഇതിനോടൊപ്പം ഒരു പാട് പഴങ്ങളും നാരങ്ങ ഇട്ട ഗ്രീൻ ടീയും കോഹ് ലി കഴിക്കാറുണ്ട്. കോഹ്ലിയുടെ ഇഷ്ട വിഭവമായ ഓംലെറ്റ് തയാറാക്കാം.
എഗ്ഗ് വൈറ്റും യെല്ലോയും കൂടെ നന്നായി വിസ്ക് കൊണ്ട് അടിച്ചെടുക്കുക. പാൻ ചൂടാവുമ്പോൾ ഒലിവ് ഓയിൽ ഒഴിച്ചു സ്പിനാച്ച് ഇട്ട് ഇളക്കി മാറ്റി വെക്കുക. പാനിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് അടച്ചുവെച്ച എഗ്ഗ് ചേർക്കുക.
ചെറുതീയിൽ വേവുമ്പോൾ മുകളിലായി സ്പിനാച്ച് വിതറുക. ഇതിലേക്ക് സ്മോക്കേഡ് സാൽമൺ ഇട്ട് ഉപ്പ്, കുരുമുളക് പൊടി, ചീസ് ഇട്ടു പകുതി മടക്കി ഇറക്കി വെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.