Photo Courtesy:www.kurryleaves.net

യേശുദാസിന് ഇഷ്​ടമുള്ള ചിക്കൻ പിരളൻ ഉണ്ടാക്കാം

ഭക്ഷണത്തിൽ വളരെ ചിട്ടയുള്ള ആളാണ് ഗാനഗന്ധർവൻ യേശുദാസ്. ചിക്കൻ ആണ് അദ്ദേഹം കൂടുതലും കഴിച്ചിരുന്നത്. ദാസേട്ടന് ഏറെ പ്രിയപ്പെട്ട ചിക്കൻ പിരളൻ നമ്മുക്ക് തയാറാക്കാം.

ചേരുവകൾ:

  • ചിക്കൻ -1 കിലോ
  • പട്ട - 1 കഷണം
  • ഏലക്ക -4 എണ്ണം
  • കശ്മീരി മുളക് പൊടി -2 ടീസ്പൂൺ
  • ഗ്രാമ്പു - 5 എണ്ണം
  • വെളുത്തുള്ളി ചതച്ചത് -3 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് -2 ടീസ്പൂൺ
  • കുരുമുളക് പൊടി -1 ടീസ്പൂൺ
  • പെരുംജീരകം - 1 ടീസ്പൂൺ
  • ചെറിയുള്ളി - 500 ഗ്രാം
  • തക്കാളി അരിഞ്ഞത് - 3 എണ്ണം
  • മല്ലിപ്പൊടി - 4 ടീസ്പൂൺ
  • മഞ്ഞൾ​പ്പൊടി -1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 5 ടേബിൾ സ്പൂൺ
  • കട്ടിയായ തേങ്ങാ പാൽ - 1/ 2 കപ്പ്
  • ഉപ്പ് -പാകത്തിന്
  • കറിവേപ്പില - പാകത്തിന്

തയാറാക്കുന്ന വിധം:

ഏലക്ക, പട്ട, ഗ്രാമ്പു, പെരുംജീരകം എന്നിവ ചൂടാക്കി പൊടിക്കുക. വൃത്തിയാക്കിയ ചിക്കൻ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ്​ എന്നിവ പുരട്ടി 20 മിനിറ്റ്​ മാറ്റി വെക്കുക.

പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്​ ചെറിയുള്ളി ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, തക്കാളി, ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയ ശേഷം പൊടികൾ ചേർത്തു ഇളക്കി ചിക്കൻ ചേർത്തു വേവിക്കുക.

ചെറുതീയിൽ വേവിച്ച ചിക്കനിലേക്ക് പൊടിച്ച ഗരം മസാല ചേർക്കുക. ഇതിലേക്ക് തേങ്ങാ പാലും കറിവേപ്പിലയും ചേർത്തു ഇറക്കി വെക്കുക.

Tags:    
News Summary - Yesudas Favourite Dish Chicken Peralan or Chicken Perattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.