മുന്നാ ഭായ് എം.ബി.ബി.എസ്, 3 ഇഡിയറ്റ്സ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച നിർമാതാവാണ് വിധു വിനോദ് ചോപ്ര. ബോളിവുഡിനെക്കുറിച്ചും സിനിമ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം അധികം സംസാരിക്കാറില്ല. അടുത്തിടെ വിധു വിനോദ് ചോപ്ര നടത്തിയ ചില തുറന്നു പറച്ചിലുകൾ ഇപ്പോൾ ചർച്ചാ വിഷയമാണ്. വിജയം മനുഷ്യനെ എങ്ങനെ മാറ്റുന്നുവെന്ന് ചില ഉദാഹരണ സഹിതം അദ്ദേഹം പറയുകയായിരുന്നു.
'പുതിയ ആളുകളിൽ കൂടുതൽ പരിശുദ്ധിയുണ്ട്, അഴിമതി കുറവാണ്. ഞാനുമായി സഹകരിച്ച പലരും ഇന്ന് മികച്ച ചലച്ചിത്ര പ്രവർത്തകരായി മാറിയിരിക്കുന്നു. ഇപ്പോൾ ഞാൻ അവരെ കാണുമ്പോൾ, എനിക്ക് വ്യത്യാസം കാണാൻ കഴിയും. അവർ എന്നോടൊപ്പം പ്രവർത്തിച്ചപ്പോൾ, ഒരു പ്രത്യേക പരിശുദ്ധി ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ, എന്റെ സിനിമയിൽ ഒരു പുതു മുഖത്തെ അവതരിപ്പിക്കുകയും ആ സിനിമ ഹിറ്റാകുകയും ചെയ്താൽ, അത് അവരെ മാറ്റും'
ഹൃതിക് റോഷൻ, വിദ്യാ ബാലൻ, ബൊമൻ ഇറാനി എന്നിവരെല്ലാം അവരുടെ കരിയറിന്റെ തുടക്കത്തിൽ തന്നോടൊപ്പം സിനിമകൾ ചെയ്തിരുന്നു. അവരുടെ സിനിമകൾ വിജയിക്കുമ്പോൾ അവർക്ക് മാറ്റം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. നിർമാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ എന്നിവർ തങ്ങൾ എന്ത് സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു. ചോപ്ര ഇതിനൊരു ഉദാഹരണം നൽകുകയും താൻ മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു നിർമാതാവിന്റെ കഥ പറയുകയും തന്റെ ഒരു സിനിമ വിജയം കണ്ടതിനുശേഷം അദ്ദേഹത്തിന്റെ മുഴുവൻ വ്യക്തിത്വവും എങ്ങനെ മാറിയെന്നതിനെക്കുറിച്ചും പറഞ്ഞു.
'എനിക്കറിയാവുന്ന ഒരു നിർമാതാവുണ്ടായിരുന്നു, സംസാരിക്കുമ്പോൾ എപ്പോഴും വളരെ മാന്യനും മൃദുവായ പെരുമാറ്റക്കാരനുമായിരുന്നു അദ്ദേഹം. പെട്ടെന്ന് ഒരു ദിവസം അദ്ദേഹത്തിന്‍റെ ശബ്ദത്തിൽ അൽപ്പം ഭാരം വന്നു. നിങ്ങളുടെ സിനിമ വിജയിച്ചോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ ഒരു സിനിമ വിജയിച്ചതായി എനിക്കറിയില്ലായിരുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ നട്ടെല്ല് ബാങ്ക് ബാലൻസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ, അതുകൊണ്ടാണ് അദ്ദേഹം നിവർന്നു നടക്കുന്നത്. ഇക്കാലത്ത് നട്ടെല്ല് എല്ലായ്പ്പോഴും ബാങ്ക് ബാലൻസുമായി ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ ജോലിയുടെ ഗുണനിലവാരവുമായിട്ടല്ല' -ചോപ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.