ഇന്ത്യൻ സിനിമയിൽ മറക്കാനാവാത്ത പേരാണ് ശ്രീദേവി. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ ശ്രീദേവിയെ എപ്പോഴും ബോണി കപൂർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ ശ്രീദേവിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബോണി കപൂർ. 'എന്നെ നോക്കി പുഞ്ചിരിക്കുന്നു, ഇത് ഞങ്ങളുടെ വിവാഹത്തിന് മുമ്പുള്ള ചിത്രമാണ്' എന്ന അടിക്കുറിപ്പോടെയാണ് ബോണി ചിത്രം പങ്കുവെച്ചത്.
ബോണി കപൂർ 1996 ജൂണിലാണ് ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ഒരു കുടുംബച്ചടങ്ങിൽ പങ്കെടുക്കാൻ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്റൂമില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച മരണം ആരാധകരെ ഞെട്ടിച്ചു. അവരുടെ രണ്ട് പെൺമക്കളായ ജാൻവിയും ഖുഷിയും ഇപ്പോൾ ബോളിവുഡിന്‍റെ ഭാഗമാണ്. 2018 ൽ ധടക് എന്ന ചിത്രത്തിലൂടെ ജാൻവി അഭിനയരംഗത്തേക്ക് പ്രവേശിച്ചപ്പോൾ 2023 ൽ ദി ആർച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുഷി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.
തന്റെ ശരീരഭാരം കുറച്ചതിനെ കുറിച്ച് ബോണി കപൂർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശ്രീദേവി എപ്പോഴും ശരീരഭാരം കുറക്കാൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. ഞാൻ അവളോടൊപ്പം നടക്കാൻ പോകാറുണ്ടായിരുന്നു. ജിമ്മിൽ പോകാറുണ്ടായിരുന്നു. എപ്പോൾ കഴിക്കണം, എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് ശ്രീദേവിക്ക് വ്യക്തതയുണ്ടായിരുന്നു. ഞാൻ അത് ചെയ്യാൻ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ഇപ്പോൾ എനിക്കതിന് സാധിക്കുന്നുണ്ട്. അവൾ ഇപ്പോഴും എന്റെ ചുറ്റുമുണ്ട്. അതാണ് എന്‍റെ ശക്തി ബോണി കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.