മേഘാലയയിലെ ഹണിമൂൺ കൊലപാതകം സിനിമയാകുന്നു! 'ഇത്തരം കഥകള്‍ എവിടെനിന്നാണ് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ല' -പ്രതികരണവുമായി ആമിര്‍ ഖാന്‍

മേഘാലയയിലെ ഹണിമൂൺ കൊലപാതകം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ആമിര്‍ ഖാന്‍. മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവം സിനിമയാക്കുന്നുവെന്ന കിംവദന്തികൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ആമിര്‍ ഖാന്‍ പ്രതികരണവുമായി എത്തിയത്. സംഭവത്തെ അടിസ്ഥാനമാക്കി താന്‍ സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. അത്തരം അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ആരാധകര്‍ക്കും പൊതുസമൂഹത്തിനുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇതെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

'അത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ല. ഇത്തരം കഥകള്‍ എവിടെനിന്നാണ് ഉണ്ടാവുന്നതെന്ന് എനിക്കറിയില്ല' ആമിര്‍ ഖാന്‍ വ്യക്തമാക്കി. ആമിര്‍ഖാന്‍ മേഘാലയ കൊലപാതകക്കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ ഒരു ചിത്രം പുറത്തിറങ്ങാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് പൂര്‍ണമായി തള്ളുന്നതാണ് ആമിറിന്റെ വാക്കുകള്‍.

കേസിന്റെ വിശദാംശങ്ങൾ സൂപ്പർസ്റ്റാർ സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. ഇത് വ്യാപകമായ മാധ്യമ കവറേജിന് കാരണമായി. എന്നാൽ റിപ്പോർട്ടുകളിൽ സത്യമില്ലെന്ന് ആമിര്‍ ഖാന്‍ ഉറപ്പിച്ചു പറഞ്ഞു. അത്തരം കിംവദന്തികൾ പലപ്പോഴും വസ്തുതാപരമായ അടിസ്ഥാനമില്ലാതെ പ്രചരിക്കാറുണ്ടെന്നും ഇത് ആരാധകർക്കും പൊതുജനങ്ങൾക്കും ഇടയിൽ അനാവശ്യമായ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും താരം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ മേയ് 11നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20-ന് ദമ്പതികള്‍ മേഘാലയയിലേക്ക് പോയി. മൂന്ന് ദിവസത്തിന് ശേഷം ഇരുവരെയും കാണാതായി. രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്റയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയില്‍നിന്ന് ജൂണ്‍ രണ്ടിന് കണ്ടെത്തി. ജൂണ്‍ 9-ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍നിന്ന് സോനത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Aamir Khan breaks silence on rumours of making a film on Meghalaya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.