അനുരാഗ് കശ്യപുമായുള്ള വിവാഹമോചനം തുടക്കത്തിൽ കയ്പേറിയതായിരുന്നു, മറ്റൊരാളോടൊപ്പം കാണുന്നത് വേദനാജനകമായിരുന്നു -കൽക്കി കൊച്ച്ലിൻ

നടി കൽക്കി കൊച്ച്‌ലിനും ചലച്ചിത്ര നിർമാതാവ് അനുരാഗ് കശ്യപും 2015 ലാണ് വേർപിരിഞ്ഞത്. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ, തന്റെ മാതാപിതാക്കളുടെ പ്രശ്‌നകരമായ ബന്ധം കണ്ടതിൽ നിന്നാണ് വിവാഹമോചനം ഉണ്ടായതെന്നും അവരുടെ വിവാഹമോചനം സ്വന്തം ബന്ധങ്ങളെ എങ്ങനെ അപകടത്തിലാക്കുമെന്നും കൽക്കി സൂചന നൽകി.

മാതാപിതാക്കളുടെ ദുഷ്‌കരമായ ദാമ്പത്യം ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ചുള്ള തന്റെ ധാരണയെ എങ്ങനെ രൂപപ്പെടുത്തിയെന്ന് കൽക്കി കൊച്ച്ലിൻ പറഞ്ഞു. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ വിവാഹമോചിതരാകുന്നത്. അത് വളരെ മോശം സമയമായിരുന്നു. അവർക്കിടയിലെ സാഹചര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. അത് വളരെ ബുദ്ധിമുട്ടായിരുന്നു. അത് കണ്ടായിരിക്കാം ഞാൻ വിവാഹമോചനം നേടിയത്.

വിഷലിപ്തമായ ഒരു അന്തരീക്ഷത്തിൽ വളർന്നത് ബന്ധങ്ങളെ തകർക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് കൽക്കി സമ്മതിക്കുന്നു. ബന്ധങ്ങൾ വഷളാകാൻ തുടങ്ങിയാൽ അവ അപകടത്തിലാകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. എന്റെ മാതാപിതാക്കൾ പരസ്പരം വേർപിരിയുന്നതും വെറുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും മോശമായ അവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. തെറാപ്പിയാണ് ഈ അവസ്ഥയെ മറികടക്കാനും മാതാപിതാക്കളുടെ വിവാഹമോചനവുമായി പൊരുത്തപ്പെടാനും തന്നെ സഹായിച്ചതെന്ന് കൽക്കി പറഞ്ഞു.

അനുരാഗുമായുള്ള വിവാഹമോചനത്തെക്കുറിച്ചും വേർപിരിയലിനുശേഷം മറ്റൊരാളോടൊപ്പം അവനെ കാണുന്നത് തനിക്ക് എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്നും കൽക്കി തുറന്നു പറഞ്ഞു. വിവാഹമോചനത്തിനുശേഷം പരസ്പരം മാന്യമായി പെരുമാറാൻ സമയമെടുത്തിരുന്നു. വിവാഹമോചനത്തിന് ശേഷമുള്ള ആദ്യത്തെ കുറച്ച് വർഷങ്ങൾ ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല. പിന്നീട് നമ്മൾ പരസ്പരം ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കണം എന്ന തീരുമാനം ശക്തമായി. കാരണം മറ്റൊരാളോടൊപ്പം കാണുന്നത് വേദനാജനകമായിരുന്നു. പക്ഷേ ഓർമ്മപ്പെടുത്തലുകൾ വളരെ ശക്തമാണ്.

കഴിഞ്ഞ വർഷം അനുരാഗിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹത്തിൽ കൽക്കി പങ്കെടുത്തിരുന്നു. അനുരാഗിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ആലിയ. ആരതി ബജാജുമായുള്ള ആദ്യ വിവാഹത്തിലെ മകളാണ് ആലിയ. അനുരാഗിന്റെ ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ദേവ് ഡി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ഇരുവരും 2011 ൽ വിവാഹിതരായി. പിന്നീട് 2015ലാണ് ഇവർ വേർപിരിയുന്നത്. 

Tags:    
News Summary - Divorce with Anurag Kashyap was bitter initially Kalki Koechlin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.