പ്രതിരോധമാണ് എപ്പോഴും ചികിത്സയേക്കാൾ നല്ലത്; വളരെ വേഗം എന്റെ വ്യായാമങ്ങളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു -രാകേഷ് റോഷൻ

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ രാകേഷ് റോഷൻ ആശുപത്രി വിട്ടു. അടുത്തിടെയാണ് അദ്ദേഹം കഴുത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തത്. ഇപ്പോൾ മുംബൈയിലെ ആശുപത്രിയിലായിരുന്നു. രാകേഷ് സുഖം പ്രാപിക്കുന്നതായി മകൾ സുനൈന റോഷൻ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അവർ ആരാധകർക്ക് ഉറപ്പ് നൽകി. ഇപ്പോഴിതാ തന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കുകയാണ് രാകേഷ് റോഷൻ.

ഈ ആഴ്ച ശരിക്കും കണ്ണുതുറപ്പിക്കുന്നതായിരുന്നു. പതിവ് ശരീര ആരോഗ്യ പരിശോധനക്കിടെ ഹൃദയത്തിന് സോണോഗ്രാഫി നടത്തുന്ന ഡോക്ടർ കഴുത്തിനും ഒന്ന് ചെയ്യാൻ നിർദേശിച്ചു. യാദൃശ്ചികമായി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും, തലച്ചോറിലേക്കുള്ള എന്റെ രണ്ട് കരോട്ടിഡ് ധമനികൾ 75 ശതമാനത്തിലധികം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് അവഗണിച്ചാൽ അപകടകരമാകാൻ സാധ്യതയുണ്ട്. ഞാൻ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പ്രതിരോധ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

45-50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഒരു ഹാർട്ട് സി.ടിയും കരോട്ടിഡ് ബ്രെയിൻ ആർട്ടറി സോണോഗ്രാഫിയും നിർബന്ധമാണ്. പ്രതിരോധമാണ് എപ്പോഴും ചികിത്സയേക്കാൾ നല്ലതെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്കെല്ലാവർക്കും ആരോഗ്യകരവും അവബോധജന്യവുമായ ഒരു വർഷം ആശംസിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ ഇപ്പോൾ വീട്ടിലേക്ക് മടങ്ങി പൂർണ്ണമായും സുഖം പ്രാപിച്ചു. വളരെ വേഗം എന്റെ വ്യായാമങ്ങളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു രാകേഷ് റോഷൻ പറഞ്ഞു. 

Tags:    
News Summary - Rakesh Roshan shares update after angioplasty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.