ഫഹദ് ഫാസിൽ

'ബാഴ്‌സലോണയില്‍ ടാക്സി ഓടിച്ച് ജീവിക്കണം'; റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് ഫഹദ് ഫാസിൽ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. 2020ലാണ് അദ്ദേഹം തന്റെ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് ആദ്യമായി തുറന്നുപറയുന്നത്. സ്പെയിനിലെ ബാഴ്‌സലോണയില്‍ ഉബർ ടാക്സി ഓടിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായാണ് അന്ന് നടൻ പറഞ്ഞത്. ഇപ്പോഴിതാ, ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ ഇത് ആവർത്തിച്ചിരിക്കുകയാണ്.

'ഞങ്ങൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ബാഴ്‌സലോണയിൽ പോയിരുന്നു. ഞാൻ ഇപ്പോഴും അതിനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു. ആളുകൾ എന്നെ ഉപേക്ഷിച്ചുകഴിഞ്ഞാൽ മാത്രമേ അത് സംഭവിക്കൂ. ഒരാളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നത് മനോഹരമായ കാര്യമാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരാളുടെ ലക്ഷ്യസ്ഥാനം കാണുകയാണ്. വാഹനമോടിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ വാഹനമോടിക്കും. അവിടെയും ഇവിടെയും എല്ലായിടത്തും. ഡ്രൈവിങ് ഞാൻ വളരെയധികം ആസ്വദിക്കുന്ന ഒന്നാണ്. അത് എനിക്ക് വേണ്ടിയുള്ള സമയമാണ്' -ഫഹദ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിന്നും പരമാവധി അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ ഒരു വർഷമായി താൻ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് ഫഹദ് ഫാസില്‍ വ്യക്തമാക്കി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ താനുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ഫഹദ് പറഞ്ഞിരുന്നു.

2020ൽ സി യു സൂൺ എന്ന സിനിമയുടെ പ്രൊമോഷനിലാണ് ഫഹദ് തന്റെ വിരമിക്കലിനു ശേഷമുള്ള കരിയറിനെ കുറിച്ച് തുറന്നു പറഞ്ഞത്. 'ഇപ്പോൾ, ഒരു ഉബർ ഡ്രൈവർ ആകുക എന്നതല്ലാതെ എനിക്ക് ആസ്വദിക്കാൻ കഴിയുന്ന മറ്റൊന്നില്ല. ഒരു വിരമിക്കൽ പദ്ധതി എന്ന നിലയിൽ, ബാഴ്‌സലോണയിലേക്ക് മാറി ആളുകളെ സ്‌പെയിനിലുടനീളം കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് ദി ഇന്ത്യൻ എക്‌സ്‌പ്രസുമായുള്ള സംഭാഷണത്തിൽ ഫഹദ് പറഞ്ഞത്. 

Tags:    
News Summary - Fahadh Faasil reveals his retirement plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.