സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി അഹാന കൃഷ്ണ. എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ തന്റേതായ ഫാൻ ബേസുള്ള നടിയും ഇന്‍ഫ്‌ളുവന്‍സറുമാണ് അഹാനാ കൃഷ്ണ. ഏതൊരു കാര്യത്തിലുമുള്ള താരത്തിന്റെ കൃത്യവും വ്യക്തവുമായ നിലപാടുകൾ കയ്യടി നേടാറുണ്ട്. യാത്ര ചെയ്യാൻ ഇഷ്ടമായ അഹാന മിക്കപ്പോഴും ഏതെങ്കിലുമൊക്കെ സിനിമാ താരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങളും, ഫ്ലൈറ്റില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ വിശേഷങ്ങളൊക്ക പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഹാന.
‘അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ഏറെ സ്നേഹ സമ്പന്നനായ, എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന വ്യക്തി’ എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവരും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ന് കണ്ട മനോഹരമായ സെൽഫി’ എന്നാണ് മന്ത്രി ശിവന്‍കുട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.
അഹാന പിണറായി വിജയനൊപ്പം ചിത്രം പങ്കുവെച്ചത് ചില സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാല്‍ ആരാധകര്‍ക്ക് അഹാനയുടെ ചിത്രത്തിന് താഴെ നേരിട്ട് കമന്റ് ചെയ്യാന്‍ സാധിക്കില്ല. സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.