നടൻ ശരത് കുമാറിന്‍റെ ചെന്നൈയിലെ വീട് ആഡംബരത്തിനും സൗകര്യങ്ങൾക്കും പേരുകേട്ടതാണ്. ഇപ്പോഴിതാ ചെന്നൈയിലെ ഇ.സി.ആറിലെ ആഡംബര ബംഗ്ലാവിൽ നിന്ന് താനും ഭാര്യ രാധികയും മാറാൻ തീരുമാനിച്ചതിന്‍റെ കാരണം വ്യക്തമാക്കുകയാണ് ശരത്കുമാർ. ഏഴ് വാതിലുകളുള്ള 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നുവെന്ന് ശരത്കുമാർ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ ദിവസവും ഇത്രയും വലിയ വീട് പരിപാലിക്കുന്നതിന് കുറഞ്ഞത് 15 ജോലിക്കാരെങ്കിലും വേണ്ടിവരുമെന്നും അത് പ്രായോഗികമല്ലെന്നും നടൻ വിശദീകരിച്ചു. വലിയ വീടുകൾ പരിപാലിക്കാൻ ബുദ്ധിമുട്ടാണ്. മുറികൾ, ഫർണിച്ചറുകൾ, തറകൾ എന്നിവ വൃത്തിയാക്കാൻ കൂടുതൽ സമയം എടുക്കും. അറ്റകുറ്റപ്പണികൾ: വലിയ വീടിൻ്റെ തകരാറുകൾ കണ്ടുപിടിക്കാനും അത് പരിഹരിക്കാനും കൂടുതൽ പണച്ചെലവും അധ്വാനവും വരും. മക്കൾ എല്ലാവരും സ്വന്തം ജീവിതവുമായി തിരക്കിലായതുകൊണ്ട് തന്നെ ഇത്രയും വലിയ വീട് പരിപാലിക്കുന്നതും ബുദ്ധിമുട്ടാണ്. തനിക്കോ രാധികക്കോ സ്വന്തമായി അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തതിനാൽ ചെന്നൈയിലെ അൽവാർപേട്ടിലുള്ള ചെറുതും കൂടുതൽ കൈകാര്യം ചെയ്യാവുന്നതുമായ ഒരു വീട്ടിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചതായും നടൻ വ്യക്തമാക്കി.
30 വർഷം മുമ്പ് നിർമിച്ച ഈ ബംഗ്ലാവിന് അഷ്ടഭുജാകൃതിയാണ്. ശരത് കുമാർ തന്നെയാണ് വീട് രൂപകൽപ്പന ചെയ്തത്. ഒരു കോൺഫറൻസ് റൂമും മീറ്റിങ്ങുകൾക്കായി ഒരു പ്രത്യേക സ്ഥലവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് മകൻ രൂപകൽപ്പന ചെയ്ത എം.ജി.ആർ, ശിവാജി ഗണേശൻ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം റോജർ മൂർ, ജാക്കി ചാൻ, എറോൾ ഫ്ലിൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടുന്ന ഒരു കൊളാഷ് വാളാണ്. നീന്തൽക്കുളം, ജിം തുടങ്ങിയ സൗകര്യങ്ങളും വീട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.