ചെന്നൈയിൽ ഇ.സി. ആർ നഗറിലെ ആഡംബര ബംഗ്ലാവിൽ നിന്ന് താനും ഭാര്യ രാധികയും മാറാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടൻ ശരത് കുമാർ. സിനി ഉലകത്തിന് നൽകിയ അഭിമുഖത്തിലണ് താരം കാരണം വെളിപ്പെടുത്തിയത്.
ആഡംബര വീട് കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെ കാരണം. ഏഴ് വാതിലുകളും 15,000 ചതുരശ്ര അടി വിസ്തീർണവിമുള്ള വീട് കൈകാര്യം ചെയ്യുക എന്നത് താര ദമ്പതികൾക്ക് പ്രയാസമുണ്ടാക്കി. വീടിന്‍റെ സുരക്ഷ ഉറപ്പാക്കുക എന്നത് അമിത ഭാരമാണ്. ഇത്രയും വലിയ വീട് പരിപാലിക്കുന്നതിന് ചുരുങ്ങിയത് 15 ജോലിക്കാരെങ്കിലും വേണമെന്നും അത് പ്രായോഗികമല്ലെന്നും ശരത് കുമാർ അഭിമുഖത്തിൽ പറയുന്നു.
തനിക്കോ രാധികക്കോ സ്വന്തമായി വീട് പരിപാലിക്കാൻ കഴിയാതെ വന്നതിനാലാണ് ചെന്നൈയിലെ അൽവാർപേട്ടിലുള്ള വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചെതെന്നും നടൻ പറഞ്ഞു. ഇപ്പോൾ വീട് ചെറുതാണെങ്കിലും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നും താരം കൂട്ടിച്ചേർത്തു.
30 വർഷം മുമ്പ് നിർമിച്ച തന്റെ ബംഗ്ലാവിനെക്കുറിച്ച് ശരത്കുമാർ ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ പഴയ അഭിമുഖത്തിൽ തുറന്ന് പറയുന്നുണ്ട്. ഒഗ്റ്റാഗനൽ ആകൃതിയിൽ ആണ് വീട് നിർമിച്ചിരിക്കുന്നതെന്നും സ്വന്തമായി താൻ ഡിസൈൻ ചെയ്തത് ആണെന്നും അതിൽ അദ്ദേഹം പറയുന്നു. കോൺഫറൻസ് റൂമും മീറ്റിങ്ങുകൾക്കായി പ്രത്വേക സ്ഥലവും ഉൾപെടുത്തിയിട്ടുണ്ട്.
എം.ജി.ആർ, ശിവാജി ഗണേശൻ തുടങ്ങിയ ഇതിഹാസ തമിഴ് സിനിമ താരങ്ങൾക്കൊപ്പം റോജർ മൂർ, ജാക്കി ചാൻ, എറോൾ ഫ്ലിൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടുന്ന കൊളാഷ് വാളാണ് വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. അത് തന്റെ മകൻ രൂപകൽപന ചെയ്തതാണെന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു
2001ൽ ശരത്കുമാറും രാധികയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ശരത്കുമാർ അവസാനമായി അഭിനയിച്ചത് നിരൂപക പ്രശംസ നേടിയ 3ബി.എച്.കെ എന്ന ചിത്രത്തിലാണ്. ദേവയാനി, സിദ്ധാർത്ഥ്, മീത്ത രഘുകുമാർ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ സ്വന്തമായി വീട് പണിയാനുള്ള ഒരു കുടുംബത്തിന്റെ ആഗ്രഹത്തെയാണ് കഥയാണ് പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.