‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണമെന്ന് പറഞ്ഞു; ഹൂ കെയേഴ്സ് എന്ന മനോഭാവമുള്ളയാൾ’

കൊച്ചി: കേരളത്തിലെ ജനപ്രതിനിധിയായ യുവരാഷ്ട്രീയ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് തുറന്നുപറഞ്ഞ് നടി റിനി ആൻ ജോർജ്. ‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം’ എന്ന് തന്നോട് പറഞ്ഞതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും റിനി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.

ഹൂ കെയേഴ്സ് എന്ന മനോഭാവമുള്ളയാളാണ് ഈ വ്യക്തി. സ്ത്രീകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ ഹൂ കെയേഴ്സ് എന്ന നിലപാടാണ് പല മാന്യദേഹങ്ങൾക്കുമുള്ളത്. തന്നോട് മോശമായി പെരുമാറിയത് ഇന്ന വ്യക്തിയാണെന്നോ ഇന്ന പാർട്ടിയാണെന്നോ പറയാൻ താൽപര്യമില്ല. താൻ അനുഭവിച്ച പ്രശ്നം ഒരഭിമുഖത്തിൽ പറയുകയായിരുന്നു.

തന്‍റെ വിഷമങ്ങൾ പല ഇടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സ്വന്തം പിതാവിനെ പോലെയാണ്. ഈ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. പക്ഷേ, ഇത്തരം ദുരനുഭവങ്ങൾ ഇനിയുമുണ്ടായാൽ തുറന്നു പറയുന്ന കാര്യം അന്നേരം ആലോചിക്കുമെന്ന് റിനി ആൻ ജോർജ് പറഞ്ഞു.

Tags:    
News Summary - Actress Rini Ann George's revelation against Youth Political Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.