നിവിൻ പോളിയുടെ ‘ഫാർമ’ ഒ.ടി.ടിയിലേക്ക്

'കേരള ക്രൈം ഫയൽസ്', 'മാസ്റ്റർപീസ്', 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്', '1000 ബേബീസ്', 'കേരള ക്രൈം ഫയൽസ് 2' എന്നീ സീരീസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന വെബ് സീരീസാണ് 'ഫാർമ.' നിവിൻ പോളി നായകനാകുന്ന ആദ്യ വെബ് സീരീസാണിത്. പി. ആർ അരുൺ ആണ് തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്തതും. ഒരു ഗുളികയുടെ കവറിനുള്ളിൽ കിടക്കുന്ന നിവിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു സെയിൽസ്മാന്റെ കഥയാണെന്ന ടാഗ്‌ലൈനും കാണാം.

ഫാർമ ഉടൻ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അനൗൺസ് ചെയ്തിരിക്കുകയാണ് ഹോട്ട്സ്റ്റാർ ഇപ്പോൾ. ഉടനെ തന്നെ റിലീസ് ഡേറ്റും ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഫാർമ' നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സീരിസിന്റെ വേൾഡ് പ്രീമിയർ ഗോവയിൽ നടന്ന 55-മത് ഇന്റർനാഷണൽ ഫിലിം ഓഫ് ഇന്ത്യയിൽ നടന്നിരുന്നു. 'ഫൈനൽസ്' എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്.

പ്രമുഖ ബോളിവുഡ് താരം രജിത് കപൂറും സീരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരീസ് നിർമിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാർമക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങും നിർവഹിക്കുന്നു.

Tags:    
News Summary - Nivin Pauly's 'Pharma' to go OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.