ജഗദീഷ്

'അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറാൻ സാധ്യത

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിന്മാറാൻ സാധ്യത. പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമർദേശ പത്രിക സമർപ്പിച്ചത്. മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ചാൽ പ്രത്രിക പിൻവലിക്കുമെന്നാണ് വിവരം. 31വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.

ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോൾ താൻ മത്സരത്തിന് നിൽക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്‍റെ നിലപാട്. ഇന്ന് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ജഗദീഷും ശ്വേത മേനോനും തമ്മിലായിരുന്നു ശക്തമായ മത്സരത്തിന് സാധ്യത.

ഇവർക്ക് പുറമേ ര​വീ​ന്ദ്ര​ൻ, ജ​യ​ൻ ചേ​ർ​ത്ത​ല, അ​നൂ​പ് ച​ന്ദ്ര​ൻ, ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ജോ​യ് മാ​ത്യു പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ത്രി​ക ത​ള്ളി​. ബാ​ബു​രാ​ജാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന മ​റ്റൊ​രാ​ൾ. ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് അ​ൻ​സി​ബ ഹ​സ​നും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

പ്ര​സി​ഡ​ന്‍റ്​ ഉ​ൾ​പ്പെ​ടെ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച പ​ല​രും മ​റ്റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പ​ത്രി​ക ന​ൽ​കി​യി​ട്ടു​ണ്ട്. 73ഓ​ളം പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ 31ന് ​അ​ന്തി​മ പ​ട്ടി​ക പു​റ​ത്തു​വ​രും. ആ​ഗ​സ്റ്റ് 15നാ​ണ് വോ​ട്ടെ​ടു​പ്പ്. വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും.

ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ര​ണ​ത്തോ​ടെ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്ത്​ എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രം ക​ടു​ത്ത​ത്.

Tags:    
News Summary - AMMA election; Jagadish likely to withdraw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.